അമീര്‍ ഖാന്‍ എപ്പോഴും എവിടെയും വ്യത്യസ്തനാണ്. ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത് കിരണ്‍ റാവുവെന്ന അസിസ്റ്റന്‍റ് ഡയറക്റ്ററെ വിവാഹം കഴിച്ചപ്പോഴും വ്യത്യസ്തമായ സിനിമകളെടുത്തപ്പോഴും അമീര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോഴിതാ അമീറിനും കിരണിനും ആദ്യ കുഞ്ഞ് ജനിച്ചിരിക്കുന്നു, ഒരു സരൊഗേറ്റ് മദറില്‍. വാടകയ്ക്കെടുത്ത ഗര്‍ഭപാത്രത്തില്‍ ഒരു ആണ്‍കുഞ്ഞാണ് ജനിച്ചത്. വളരെയധികം സന്തോഷത്തിലാണ് അമീര്‍.
ഇക്കാ ര്യം നിങ്ങളോടു പറയുന്നതില്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. ഒരുപാട് കാത്തിരുന്നതിനു ശേഷം പിറന്ന കുഞ്ഞായതു കൊണ്ട് അവന്‍ ഏറെ പ്രിയപ്പെട്ടതാണ്. മെഡിക്കല്‍ കോംപ്ലിക്കേഷനുകളുള്ളതുകൊണ്ട് ഐവിഎഫ് സരൊഗസിയിലൂടെയാണ് കുഞ്ഞി നെ കിട്ടിയത്. എല്ലാം നന്നായി വന്നതിന് ഈശ്വരനോടു നന്ദി പറയുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതിയില്‍ നന്ദി പറയുന്ന അമീര്‍ ഇതുവരെ ഇക്കാര്യം രഹസ്യമാക്കി വച്ച കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള സ്നേഹവും അറിയിക്കുന്നു.
എല്ലാവരുടേയും പ്രാര്‍ഥനയും ആശംസയും കുഞ്ഞിനുണ്ടാവണമെന്ന് അമീറും കിരണും ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റീന ദത്തയുമായുള്ള വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട് അമീറിന്. 2001ല്‍ ലഗാന്‍റെ സെറ്റില്‍ കണ്ടുമുട്ടിയ കിരണിനെ മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കുകയായിരുന്നു അമീര്‍.
കിരണ്‍ ഒരു തവണ ഗര്‍ഭിണിയായെങ്കിലും അത് അലസിപ്പോവുകയായിരുന്നു. സംവിധായകന്‍ കുനാല്‍ കോഹ്ലിയാണ് ട്വിറ്ററിലൂടെ അമീറിനും കിരണിനും കുഞ്ഞിനും ആശംസകള്‍ ആദ്യം അറിയിച്ചത്. അങ്ങനെ ബേട്ടി ബിക്കു ശേഷം ഒരു കുഞ്ഞിക്കാല്‍ കൂടി ബോളിവുഡില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല