ഞായറാഴ്ച റഷ്യന്‍ ഡ്യൂമയിലേക്കു (പാര്‍ലമെന്റിന്റെ അധോസഭ) നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 450 അംഗ സഭയില്‍ യുണൈറ്റഡ് റഷ്യക്ക് 238 സീറ്റു കിട്ടി. 2007ലെ പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് 315 സീറ്റുകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേടു കാണിച്ചതുകൊണ്ടാണ് ഇത്രയും സീറ്റുകളെങ്കിലും നേടാന്‍ പാര്‍ട്ടിക്കായതെന്ന് എതിരാളികള്‍ ആരോപിച്ചു. 2007ല്‍ 64% വോട്ടു കിട്ടിയ പുടിന്റെ പാര്‍ട്ടിക്ക് ഇത്തവണ 49.5% വോട്ടു മാത്രമേ ലഭിച്ചുള്ളുവെന്ന് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇനി ഏതാനും സീറ്റുകളിലെ ഫലം കൂടി അറിയാനുണ്ട്. ഗെന്നാഡി സ്യുഗ്യാനോവ് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ് പാര്‍ട്ടിക്ക് ഇത്തവണ 20% വോട്ടു കിട്ടി. കഴിഞ്ഞതവണ 12% വോട്ടാണു കിട്ടിയത്.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ജസ്റ് റഷ്യ പാര്‍ട്ടി എന്നിവയും ഈ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി.ഡ്യൂമ ഇലക്ഷനോടൊപ്പം 27 പ്രവിശ്യാ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും പുടിന്റെ പാര്‍ട്ടിക്കു തിരിച്ചടി നേരിട്ടു.
പ്രസിഡന്റ് മെദ്വെദേവിനെ പ്രധാനമന്ത്രിയാക്കി അടുത്ത പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണു പുടിന്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഡ്യൂമയില്‍ ഭൂരിപക്ഷം കുറഞ്ഞതു പുടിനു തിരിച്ചടിയായെങ്കിലും പ്രസിഡന്റ് ഇലക്ഷനില്‍ പുടിന്റെ ജയം ഉറപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല