ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് കിട്ടുന്ന സാധനങ്ങളിലൊന്നാണ് വിറ്റാമിന്‍ ഗുളികകള്‍. ഏത് അസുഖത്തിന് ഏത് ഡോക്ടറെപ്പോയി കണ്ടാലും കിട്ടുന്ന ഗുളികളില്‍ ഒന്നാണ് വിറ്റാമിന്‍ ഗുളികകള്‍. പലനിറങ്ങളിലുള്ള വിറ്റമിന്‍ ഗുളികകള്‍ ഇല്ലാത്ത ഗുളികപ്പാത്രം നമ്മുടെ വീടുകളില്‍ കാണില്ലതന്നെ. എന്നാല്‍ ഈ വിറ്റമിന്‍ ഗുളികകള്‍ ശരിക്കും ആവശ്യമാണോ…?
ഏതാണ്ട് നാല്‍പത് ശതമാനം പേരും നിത്യേനയെന്ന വണ്ണം വിറ്റമിന്‍ ഗുളികകള്‍ കഴിക്കാറുണ്ട്. ഇവരില്‍ പലര്‍ക്കും എന്തിനാണ് വിറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതെന്നുപോലും അറിയില്ല. എന്നാലും നിത്യേജോലിയെന്ന പോലെയാണ് പലരും വിറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത്. ആരോഗ്യം നന്നാകാനും ശക്തിയുണ്ടാകാനുമൊക്കെയാണ് വിറ്റമിന്‍ ഗുളിക പ്രധാനമായും സഹായിക്കുന്നത് എന്നാണ് എല്ലാവരും കരുതുന്നത്.
എല്ലാ അസുഖങ്ങള്‍ക്കും വിതരണം ചെയ്യുന്ന വിറ്റമിന്‍ ഗുളികകള്‍ യഥാര്‍ത്ഥത്തില്‍ രോഗികളുടെ മാനസിക ചികിത്സയ്ക്കാണ് ഉപകരിക്കുന്നത്. ഒരു ഗുളിക കഴിച്ച സന്തോഷത്തോടെ നിങ്ങള്‍ക്ക് ഉറങ്ങാമെന്നല്ലാതെ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അധികകാലം ഇങ്ങനെ മുന്നോട്ട് പോകാനുമാകില്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
വിറ്റമിന്‍ ഗുളിക കഴിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗര്‍ഭിണികളാണ്. ഗര്‍ഭകാലമെന്നത് വിറ്റമിന്‍ ഗുളികകളുടെയുംകൂടി കാലമാണ് എന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭിണികള്‍ വിറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് കുഞ്ഞിന് ചില അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ത്തന്നെ വെളിപ്പെടുത്തുന്നത്. ദിവസവും ഫോളിക് ആസിഡ് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
അതുപോലെതന്നെ അറുപത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വിറ്റമിന്‍ ഡിയുടെ മരുന്നുകള്‍ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെയാണ് വിറ്റമിന്‍ ബി ഗുളികകള്‍. ഇത് ചില പ്രായത്തില്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കുന്നതല്ലാതെ എപ്പോഴും കഴിക്കണമെന്നില്ല എന്നതാണ് സത്യം. എന്നാല്‍ കൂടുതല്‍ വിറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മുടി കൊഴിയുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും സൃഷ്ടിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല