1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും ഹോളിവുഡ് റൊമാന്റിക് ഹീറോ ലിയാനാഡോ ഡി കാപ്രിയോയും ഒന്നിയ്ക്കുന്നു. പോള്‍ ഷെഡ്‌സ് സംവിധാനം ചെയ്യുന്ന എക്‌സ്ട്രീം സിറ്റിയെന്ന ചിത്രത്തിലാണ് ബോളി-ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ സംഗമിയ്ക്കുന്നത്.

മുംബൈ അധോലോകം പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ എഫ്ബിഐ ഏജന്റിന്റെ വേഷത്തിലാണ് ടൈാറ്റാനിക് ഹീറോ അഭിനയിക്കുക. അധോലോക നായകനായെത്തുന്ന ഷാരൂഖ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ കൂടി സഹകരിയ്ക്കുമെന്നാണ് അറിയുന്നത്. മാര്‍ട്ടിന്‍ സ്‌കോര്‍സിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.

ചിത്രത്തില്‍ ഡികാപ്രിയോ ഏറെ താത്പര്യം കാണിയ്ക്കുന്നുണ്ടെന്നണ് റിപ്പോര്‍്ട്ടുകള്‍. മുംബൈ തന്നെ ലൊക്കേഷനായേക്കാവുന്ന ചിത്രം അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും കഥയാണെന്നും ഒരു ശ്രുതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.