മുല്ലപ്പെരിയാര്‍ഡാമിന്റെ അപകടഭീഷണിയില്‍ കഴിയുന്ന 35 ലക്ഷം ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി ദേശീയ ട്രഷറര്‍ സുജു കെ ഡാനിയേലിന്റെ നേതൃത്വത്തില്‍ ഒഐസിസി ലണ്ടന്‍ റീജന്‍ ഉപവാസദിനം ആചരിച്ചു. ദേശീയ സെക്രട്ടറി ഫിലിപ്പോസ് വെച്ചുച്ചിറ അധ്യക്ഷത വഹിച്ചു.
ഈ വിപത്തിന്റെ ഗൗരവം കേന്ദസര്‍ക്കാര്‍ മനസ്സിലാക്കണമെന്നും പ്രവാസികളായ തങ്ങളുടെ കുടുംബാംഗങ്ങളുടെ ഭീതി ഇല്ലാതാക്കിതീര്‍ക്കുന്ന വിധത്തില്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണണമെന്നും പുതിയ ഡാമിന്റെ പണി എത്രയും വേഗം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, പ്രവാസികാര്യ വകുപ്പ് മന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യ മന്ത്രി, തമിഴ്‌നാട് മുഖ്യ മന്ത്രി, കെപിസിസി പ്രസ്‌ഡന്റ് തുടങ്ങിയവര്‍ക്ക് നല്‍കുന്ന നിവേദനത്തില്‍ യുകെയിലെ മുഴുവന്‍ മലയാളികളും പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് ഒഐസിസി ദേശീയ കമ്മിറ്റി ഉപവാസദിനം ആചരിച്ചത്. തുടര്‍ന്നു നടന്ന യോഗത്തില്‍ ഒഐസിസി നേതാക്കളായ അബി തോമസ്, സണ്ണി പി. മത്തായി, ഡെനി ജേക്കബ്, ബാബു ഡോസഫ്, ചാള്‍സ് മാണി, ഷിബു സ്‌കറിയ, സുനില്‍ വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 11-ാം തിയതി നടക്കുന്ന കരിദിനത്തില്‍ യുകെയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും കറുത്ത ബാഡ്‌ജ് ധരിക്കാന്‍ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല