രതിക്ക് പ്രതിഫലം പറ്റുന്ന വ്യഭിചാരം നിരോധിക്കാന്‍ ഫ്രാന്‍സ് പാര്‍ലമെന്‍റ് ആലോചിക്കുന്നു. നിരോധനം ആവശ്യപ്പെടുന്ന പ്രതീകാത്മക പ്രമേയത്തിന്‍മേല്‍ ഉടന്‍ ദേശീയ അസംബ്ലി വോട്ടെടുപ്പ് നടത്തും. പ്രമേയം പാസായാല്‍ ഇതുസംബന്ധിച്ച ബില്ലിന് രൂപം നല്‍കി ജനവരിയോടെ സഭയില്‍ അവതരിപ്പിക്കും.
വ്യഭിചാരം തൊഴിലാണെന്ന വാദം യൂറോപ്പിലെങ്ങും ശക്തിപ്പെടുന്ന കാലത്താണ് ഇത്തരമൊരു നീക്കത്തിന് ഫ്രാന്‍സ് മുതിരുന്നത്. 1960 മുതല്‍ രാജ്യത്ത് വ്യഭിചാരത്തിലേര്‍പ്പെടുന്നതിന് തത്വത്തില്‍ നിയന്ത്രണമുണ്ട്. കൂടുതല്‍ ശക്തമായ നിയമനിര്‍മാണത്തിലൂടെ നിരോധനം ശക്തമാക്കണമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. 20,000- ഓളം പേര്‍ ഫ്രാന്‍സില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല