ലോക രക്ഷകന്റെ അമ്മയായ കന്യാമറിയത്തെക്കുറിച്ച് എല്ലാവര്ക്കും ഒരു ധാരണയുണ്ട്. ആശയറ്റവര്‍ക്ക് ആശ്വാസമേകുന്ന അമ്മ വലിയൊരു ബിംബമാണ് എന്നും എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ കന്യാമറിയത്തെ ഏതെങ്കിലും തരത്തില്‍ കളിയാക്കുന്ന ചിത്രങ്ങളും ഫോട്ടോകളുമൊന്നും ഉപയോഗിക്കാനൊന്നും ആരും സമ്മതിക്കാറില്ല.
എന്നാല്‍ ഈ ക്രിസ്മസ് കാലത്ത് പരിശുദ്ധ അമ്മയെ ഉപയോഗിച്ച് കച്ചവടം ഉണ്ടാക്കാന്‍ ശ്രമിച്ചാലോ ? അതും കന്യാമറിയത്തിന്റെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് .ബ്യൂട്ടിഫുള്പീപ്പിള് ഡോം കോം എന്ന ഡേറ്റിംങ് സൈറ്റാണ് കന്യാമറിയത്തിന്റെ ചിത്രം വെച്ച് കച്ചവടം പൊലിപ്പിക്കാമെന്നാണ് ആലോചിച്ചിരുന്നത്. അതിനായി ഹീതര്‍ സെയ്ചെല്ലെ അല്പം സെക്സിയായ വേഷം ധരിച്ച് വന്ന് ചില്ലറ ചിത്രങ്ങളുമെടുത്തു. പുല്‍ക്കൂടിനെ ഓര്‍മ്മിപ്പിക്കാന്‍ അല്പം വൈക്കോല്‍ നിറച്ച സ്ഥലത്തുവെച്ചാണ് ഹീതറിന്റെ ഫോട്ടോകളെടുത്തത്. എന്നാല്‍ അതൊന്നും വിലപ്പോയില്ല. കന്യാമറിയത്തെ അല്പവസ്ത്രധാരിയായി ചിത്രീകരിച്ച ഫോട്ടോയുമായി ക്രിസ്മസ് കച്ചവടം പൊടിപ്പൊടിക്കാനെത്തിയ സൈറ്റിനെ ഇന്റര്‍നെറ്റ് കമ്പനിയായ ഇബേ അങ്ങ് നിരോധിച്ചു.
എന്നാല്‍ ക്രിസ്മസ് കച്ചവടം പൊടിപ്പൊടിക്കാനല്ല, ക്രിസ്റ്റ്യന്‍ എയിഡ് എന്ന സംഘടനയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സൈറ്റിന്റെ വക്താക്കള്‍ പറഞ്ഞിരിക്കുന്നത്. സൈറ്റിനെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല