നാല് തവണ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്ര വ്യവസായ മന്ത്രി, ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ പാര്‍ട്ടിയിലെ നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ച, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായി അറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരനെ അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഒ.ഐ.സി.സി യു.കെ അനുസ്മരിക്കുന്നു. ഡിസംബര്‍ 23ന് യു.കെയിലെ ഒ.ഐ.സി.സി കൗണ്‍സില്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ലീഡറുടെ അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതാണ്.
ബ്രിട്ടണിലെ കുടിയേറ്റ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മൂന്ന് പേര്‍ക്ക്, ‘ലീഡര്‍ കെ. കരുണാകരന് പുരസ്ക്കാരം’ നല്‍കുന്നത് ഒ.ഐ.സി.സി യു.കെ, അന്നേ ദിവസം പ്രഖ്യാപിക്കും. ശ്രീ. കെ.മുരളീധരന് എം. എല്‍.എ പങ്കെടുക്കുന്ന ചടങ്ങിലാവും ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുക.
ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ ലീഡര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും മലയാളിസമൂഹത്തിനും നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ലീഡറുടെ അനുസ്മരണ യോഗങ്ങള്‍ കൗണ്‍സില്‍ കമ്മറ്റികള്‍ സമുചിതമായി ആചരിക്കണമെന്നും പ്രവാസി മലയാളി സമൂഹത്തിന് താങ്ങും തണലുമായി എക്കാലവും നിലപാടുകള്‍ സ്വീകരിച്ചിരുന്ന ലീഡറുടെ അനുസ്മരണ യോഗങ്ങളില്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടേയും പങ്കാളിത്തം ഉണ്ടാവണമെന്നും ദേശീയ ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
വിശദവിവരങ്ങള്‍ക്ക്: 07411507348/01202892276
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല