1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

തനിക്കെതിരെ സൈബര്‍ ലോകത്തും അല്ലാതെയും നടക്കുന്ന കൂട്ടായ ആക്രമണങ്ങളോട് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വൈകാരികമായി പ്രതികരിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെടാന്‍ മാത്രം താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ തന്‍റെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതില്‍ വേദനയുണ്ടെന്നും പൃഥ്വി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്‍റെ ദുഃഖം പങ്കുവയ്ക്കുന്നത്.

“കഴിഞ്ഞ രണ്ടുമാസമായി ബോധപൂര്‍വം എന്നെ ചിലര്‍ ആക്രമിക്കുന്നതായാണ് തോന്നിയത്. വേറെ ഒരു ഭാഷയില്‍ കരിയര്‍ തുടങ്ങാന്‍ പ്രകോപിപ്പിക്കുന്നതുപോലെയായിരുന്നു അത്. ഞാനും ഒരു മനുഷ്യനാണ്. എനിക്കും എന്‍റെ ജീവിതവും കുടുംബവും സ്വകാര്യതയുമുണ്ട്. പ്രൊഫഷണല്‍ കാരണങ്ങളാണ് എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ എന്ന് കരുതുന്നില്ല.” – പൃഥ്വിരാജ് പറയുന്നു.

ഇന്ത്യന്‍ റുപ്പിയുടെ വിജയത്തില്‍ പൃഥ്വിരാജിനേക്കാള്‍ പങ്ക് തിലകനാണുള്ളതെന്ന ആരോപണത്തെ ലാഘവത്തോടെ പൃഥ്വി തള്ളിക്കളയുന്നു. “ഞാന്‍ അത് കാര്യമാക്കുന്നില്ല. ജനങ്ങള്‍ ഇന്ത്യന്‍ റുപ്പി ഇഷ്ടപ്പെട്ടു. അതില്‍ ഞാന്‍ തൃപ്തനാണ്. ഒരു ശതമാനം അവകാശവാദം പോലും ആ ചിത്രത്തിന്‍റെ വിജയത്തില്‍ ഞാന്‍ ഉന്നയിക്കുന്നില്ല” – പൃഥ്വി വ്യക്തമാക്കി.

“തേജാഭായ് ആന്‍റ് ഫാമിലി എന്ന സിനിമയുടെ കാര്യത്തിന്‍റെ എന്‍റെ നിഗമനം തെറ്റിപ്പോയി. ഇത്തരം തെറ്റുകള്‍ എല്ലാ നടന്‍‌മാര്‍ക്കും സംഭവിക്കുന്നതാണ്. തേജാഭായ് ഹിറ്റാകുമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ടുതന്നെ ആ സിനിമയുടെ പരാജയത്തിന്‍റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏല്‍ക്കുന്നു.” – പൃഥ്വി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.