1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

മതനിന്ദാ കേസില്‍ ഓസ്ട്രേലിയന്‍ തീര്‍ഥാടകനു സൗദി കോടതി 500 ചാട്ടവാറടി ശിക്ഷിച്ചു. ഷെപ്പാര്‍ട്ടന്‍ സ്വദേശി മന്‍സൂര്‍ അല്‍ മാരിബ് ഹജ്ജ് തീര്‍ഥാടനത്തിനു സൗദിയില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രവാചകനൊപ്പം പ്രവര്‍ത്തിച്ചവരെ മാരിബ് അപമാനിച്ചെന്നാണു കേസ്.

കീഴ്കോടതി നല്‍കിയ രണ്ടു വര്‍ഷം തടവു ശി ക്ഷ അപ്പീല്‍ കോടതി ചാട്ടവാറടിയാക്കി കുറവു ചെയ്തു. എന്നാല്‍, ഹൃദ്രോഗിയായ മാരിബിന് 500 അടി തരണം ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍. ഓസ്ട്രേലിയന്‍ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

അതേസമയം സൌദി സര്‍ക്കാരുമായി ഓസീസ് സ്ഥാനപതി സമ്പര്‍ക്കം പുലര്‍ത്തിയെന്നും ദയകാട്ടണമെന്ന് അഭ്യര്‍ഥിച്ചെന്നും വിദേശമന്ത്രി കെവിന്‍ റഡിന്റെ ഓഫീസിലെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.