കാമുകന്റെയും വാടകക്കൊലയാളിയുടെയും സഹായത്തോടെ ഗുര്‍ദീപ് സിംഗ് എന്ന ലക്ഷപ്രഭുവിനെ ചുട്ടുകൊന്ന കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മുന്‍ഡില്‍ മഹിലിനെ അറസ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഏതാനും മാസം മുമ്പ് തന്നെ ബലാത്കാരം ചെയ്യാന്‍ ശ്രമിച്ചതിനു ഗുര്‍ദീപിനെ(21) ശിക്ഷിക്കുകയായിരുന്നു മഹിലിന്റെ ഉദ്ദേശ്യം.
സിക്ക് ടിവിയുടെ ഉടമസ്ഥനായ ഗുര്‍ദീപിനെ തന്ത്രപൂര്‍വം മഹില്‍ മുറിയിലേക്കു ക്ഷണിച്ചുവരുത്തി. ടെഡിബീയറും പൂക്കളുമായി മുറിയിലെത്തിയ ഗുര്‍ദീപിനെ അവിടെ ഒളിച്ചിരുന്ന കാമുകനും വാടകക്കൊലയാളിയും ചേര്‍ന്നു മര്‍ദിച്ചവശനാക്കി. തുടര്‍ന്ന് ഗുര്‍ദീപ് വന്ന മേഴ്സിഡസ് കാറിന്റെ ഡിക്കിയിലിട്ട് തീകൊളുത്തി.
തീയില്‍ വെന്താണു ഗുര്‍ദീപിന്റെ മരണം സംഭവിച്ചതെന്നു പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്െടന്നും പ്രതികാരമായിരുന്നു മഹിലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂട്ടര്‍ അഫ്താബ് ജാഫര്‍ജി ലണ്ടന്‍ കോടതിയില്‍ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല