ഇത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു മോഷണ സംഭവമാണ്. ഹൃദയശൂന്യയായ ഒരു സ്ത്രീ ദുരന്തത്തില്‍ നഷ്ട്ടപെട്ട സ്കൂള്‍ കുട്ടിയുടെ കല്ലറയില്‍ നിന്നും പൂക്കള്‍ മോഷ്ടടിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. 1980 ലെ ഒരു കാര്‍ ആക്സിഡന്ടില് മരണമടഞ്ഞ 11 വയസ്സുമാത്രം പ്രായമുള്ള കുട്ടിയുടെ ബന്ധുക്കള്‍ സെമിത്തേരിയിലെ മോഷണപരമ്പരക്ക് ശേഷം ഒരു cctv
കാമറ കുട്ടിയുടെ കുഴിമാടത്തിനരുകിലായി സ്ഥാപിക്കുകയായിരുന്നു.
ഒരിക്കല്‍ കുട്ടിയുടെ കല്ല റ ക്ക് ചുറ്റും ക്രൂരയായ ഒരുവള്‍ ചുറ്റി തിരിയുന്നത് കണ്ട ബന്ധുക്കള്‍ പൂക്കള്‍ വയ്ക്കാതെ മടങ്ങുകയായിരുന്നു. കാബി സ്റ്റീവ് റോസ്,37 തന്റെ കസിന്റെ ശവ കുടീരത്തില്‍ നിന്നും കഴിഞ്ഞ 18 മാസമായി ഓരോ രണ്ടാഴ്ച്ചകളിലും തുടര്‍ച്ചയായി ആഭരണങ്ങള്‍ നഷ്ട്ടപ്പെടുന്നതായി തിരിച്ചറിഞ്ഞു ഇതേതുടര്‍ന്ന് സമീപത്തെ മരത്തില്‍ ക്യാമറവയ്ക്കുകയായിരുന്നു .
നോര്‍ത്ത് ലണ്ടനില്‍ നിന്നും വരുന്ന സ്റ്റീവ് പറയുന്നത് “അവന് മരിക്കുമ്പോള്‍ ഞാന്‍ വെറും ആറു വയസുകാരനായിരുന്നു. എന്റെ ആന്റി രണ്ടു വര്‍ഷം മുന്‍പാണ് ഞങ്ങളെ വിട്ടു പോയത് .പക്ഷെ ഞങ്ങളുടെ മനസില്‍നിന്നും ഇനിയും പോയിട്ടില്ല .അതാണ് ഇത് ഇത്രയും ഭീകരമായ് അനുഭവപ്പെടുന്നത്” .മോഷ്ട്ടാവിനെ പിടികൂടുന്നതിനായി അവര്‍ cctv ചിത്രങ്ങ്ങ്ങള്‍ അവര്‍ പുറത്ത് വിട്ടു കഴിഞ്ഞു. പോലീസ് മോഷ്ട്ടാവ് എന്ന് കരുതുന്ന സ്ത്രീയെ തിരഞ്ഞു കൊണ്ടിരിക്കുന്നു .
“ഇത് കുറച്ചു നാളുകളായി ഇവിടെ ഇടക്കിടെ സംഭവിക്കുന്നുണ്ട് .പൂക്കള്‍ വയ്ക്കുന്നതിനുള്ളില് തന്നെ കാണാതാകുന്നു.ഇത് ഭികരം എന്നല്ലാതെ എന്ത് പറയാന്‍ ” പല പ്രാവശ്യം മോഷ്ട്ടാവിനെ പിന്തിരിപ്പിക്കുവാന് ശ്രമിച്ചെങ്കിലും വിജയിചില്ലായിരുന്നു. റിപ്പ്ല് സൈഡ് സെമിത്തേരി സൂക്ഷിക്കുന്ന ബാര്‍ക്കിംഗ് ആന്ഡ്ടെഗേന്നം കൌണ്‍സില്‍ ആണ് റോബര് ടിന്റെ ബന്ധുകള്‍ക്ക് സ്വകാര്യ കാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തത്. സാധാരണ ഈ കാമറകള്‍ വൈല്‍ഡ് ലൈഫിന് വേണ്ടിയാണ് ഉപയോഗിക്കാറു എങ്കിലും കള്ളന്മാരെ കുടുക്കുവാനും ഉപയോഗിക്കാം എന്ന് തെളിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല