1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റര്‍: പ്രശസ്ത വചനപ്രഘോഷകനും പുല്ലൂരമ്പാറ ബെതാനിയ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറും ഇപ്പോള്‍ കാനഡയില്‍ സേവനം ചെയ്യുന്ന ഫാ. കുര്യന്‍ പുരമഠം നയിക്കുന്ന മൂന്നുദിവസത്തെ ധ്യാനത്തിന് വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ തുടക്കമാവും. ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതുവരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയും ഞായറാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന സമയം കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

വചന ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും പാരീഷ് കൌണ്‍സിലിനുവേണ്ടി ഫാ. മാത്യു ചൂരപ്പൊയികയില്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിസ് പറമ്പില്‍ 07868378927, ട്വിങ്കിള്‍ ഈപ്പന്‍ 07988428996

പള്ളിയുടെ വിലാസം: St. Jpseph R.C. Church, Portland Cvescent, Longsight, Manchester, MI3 0BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.