1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വിദ്യാ ബാലന്‍ അഭിനയിച്ച ഡേര്‍ട്ടി പിക്ചേറിന്റെ പോസ്റ്ററുകളില്‍ വിദ്യയുടെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതിനാണ് കേസ്. സില്‍ക്ക് സ്മിതയുടെ ജീവിതകഥ അടിസ്ഥാനമാക്കി എടുത്തിട്ടുള്ള ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍.

അഡ്വക്കേറ്റ് സായി കൃഷ്ണ ആസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈദരബാദ് നം‌പള്ളി കോടതി വിദ്യയ്ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകള്‍ നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡേര്‍ട്ടി പിക്ച്ചര്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരാഴ്ചകൊണ്ട്‌ 20 കോടി രൂപയാണ്‌ ഈ ചിത്രം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.