വിന്റരിലെ ഒന്നര മാസത്തെ ഇരുട്ടിനു ശേഷം ഗ്രീന്‍ ലാന്‍ഡില്‍ സൂര്യനുദിച്ചു.പക്ഷെ ശാസ്ത്രഞ്ജന്‍മാരുടെ കണക്കുകള്‍ തെറ്റിച്ചു രണ്ടു ദിവസം നേരത്തെയാണ്
ഇത്തവണ സൂര്യന്‍ ഉദിച്ചിരിക്കുന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഏകദേശം 48 മണിക്കൂര്‍ നേരത്തെ സൂരോദയം ദ്രിശ്യമായാത്. ചരിത്രത്തില്‍ ആദ്ദ്യമായി സംഭവിച്ച ഈ പ്രതിഭാസത്തിനു കാരണം കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മഞ്ഞു കട്ടകള്‍ ക്രമാതീതമായി ഉരുകി ഉയരം കുറഞ്ഞത് മൂലമാണ് സൂര്യ രശ്മികള്‍ ബഹിര്‍ഗമിച്ചത് എന്നാണ് ശാസ്ത്രഞ്ജന്മാര്‍ പറയുന്നത്.ഗ്രീന്‍ ലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട താപനില സാധാരണയിലും കൂടുതല്‍ ആയിരുന്നു.പതിവിനു വിപരീതമായി ഡിസംബര്‍ മാസത്തില്‍ മഞ്ഞു പെയ്യുനതിനു പകരം മഴയാണ് പെയ്തത്.
അതേസമയം സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ സ്ഥാനത്തിനു മാറ്റം സംഭവിച്ചതാകാം ഈ പ്രതിഭാസത്തിനു കാരണമെന്ന് വാദിക്കുന ഒരു വിഭാഗമുണ്ട്.എന്നാല്‍ ഈ വാദം തെറ്റാണെന്നും ഭൂമിയുടെ ഭ്രമണ പാതയില്‍ എന്തെങ്കിലും വ്യതിയാനം വന്നാല്‍ അത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും അത്തരത്തില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വിയന്നയിലെ സെന്‍ട്രല്‍ ഇന്സ്ടിടുട്റ്റ് ഓഫ് മെട്രോളജി മേധാവി വ്യകതമാക്കി.എന്തായാലും കാലാവസ്ഥ വ്യതിയാനം മൂലം ഭൂമിയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുവെന്ന് വേണം കരുതാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല