1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

നടി കാവ്യാ മാധവന്‍ സിനിമയ്ക്ക് തല്‍ക്കാലം അവധി നല്‍കുകയാണ്. ഒരു മാസത്തേക്കാണ് കാവ്യ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇപ്പോള്‍ കാവ്യ ആയുര്‍വേദ ചികിത്സയ്ക്കായി കോയമ്പത്തൂരിലാണുള്ളത്.

“നവംബര്‍ മാസത്തിലാണ് ഞാന്‍ ഒരു മാസം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് സാധ്യമായില്ല. എന്തായാലും ഡിസംബര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നീക്കി വയ്ക്കുകയാണ്” – കാവ്യാ മാധവന്‍ പറയുന്നു.

ചികിത്സയ്ക്ക് ശേഷം നീലേശ്വരം മഹോത്സവത്തില്‍ പങ്കെടുക്കുകയാണ് കാവ്യയുടെ ലക്‍ഷ്യം. ഈ ഉത്സവത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കാവ്യ. ഈ ഉത്സവത്തിന്‍റെ ലാഭം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് കാവ്യ പറയുന്നു.

മാത്രമല്ല, ഈ മാസം അവസാനം തന്‍റെ സഹോദരനെ സന്ദര്‍ശിക്കാനായി ഓസ്ട്രേലിയയ്ക്ക് പറക്കാനും തീരുമാനിച്ചിരിക്കുകയാണ് കാവ്യ. മാതാപിതാക്കളും ഈ ട്രിപ്പില്‍ കാവ്യയ്ക്കൊപ്പം ചേരും. ഡിസംബര്‍ മാസം കാവ്യയ്ക്ക് മാത്രമല്ല, യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനും അവധിക്കാലമാണ്. സ്പെയിനിലാണ് ലാല്‍ വെക്കേഷന്‍ ആഘോഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.