മറ്റൊരു രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിന്നും ലഭിക്കാത്ത പല സേവനങ്ങളും ബ്രിട്ടനിലെ എന്‍എച്ച്എസ് രോഗികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട് എന്നാല്‍ സാമ്പത്തിക മാന്ദ്യം തലയ്ക്കു പിടിച്ചുത് മുതല്‍ നല്കി കൊണ്ടിരുന്ന പല സേവനങ്ങളും എന്‍എച്ച്എസ് നിര്‍ത്തലാക്കി കൊണ്ടിരിക്കുകയുമാണ്. ഇത്തരത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുന്നതടക്കം എന്‍ എച്ച് എസ് കൈക്കൊള്ളുന്ന പല തീരുമാനങ്ങളും രോഗികളെ വളരെ കഷ്ടത്തിലാക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ കൈക്കൊണ്ട തീരുമാനം ബ്രിട്ടീഷുകാരുടെ ലൈംഗിക ജീവിതത്തില്‍ കൈക്കടുത്തുന്നതാണ്.
ബ്രിട്ടനിലെ പുരുഷന്മാര്ക്ക് ആവശ്യത്തിന് വേണ്ട വയാഗ്ര ഗുളികകള്‍ എന്‍ എച്ച് എസ് നല്കി പോന്നിരുന്നു എന്നാല്‍ ഇപ്പോള്‍ വയാഗ്ര ഗുളിക മാസത്തില്‍ രണ്ടെണ്ണം മാത്രം രോഗികള്‍ക്ക് നല്കിയാല് മതിയെന്നാണ് എന്‍ എച്ച് എസ് ബോസുമാര്‍ ജിപിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചുരുക്കി പറഞ്ഞാല്‍ മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നാണ് എന്‍ എച്ച് എസിന്റെ തീരുമാനം.
നിലവില്‍ കടുത്ത രോഗങ്ങള്‍ മൂലം ലൈംഗിക ശേഷി കുറഞ്ഞവര്‍ക്കാണ് എന്‍ എച്ച് എസ് സൌജന്യമായി വയാഗ്ര ഗുളിക നല്‍കുന്നത്. മറ്റുള്ളവര്‍ ഒരു ഗുളികയ്ക് അഞ്ചു പൌണ്ട് നല്കി വാങ്ങുകയുമാണ്. എന്നാല്‍ ഇതുവരെയും വയാഗ്ര ഗുളിക നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. രോഗികള്‍ക്ക് ആവശ്യമായത്ര വയാഗ്ര ഗുളിക നല്‍കുമെന്ന് ഔദ്യോഗികമായി വെക്തമാക്കിയതുമാണ്.
അതേസമയം നാല്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന നിഗമനത്തില്‍ ഇവര്‍ക്ക് ആഴ്ചയില്‍ ഒരു വയാഗ്ര ഗുളിക നല്കിയാല് മതിയെന്ന നിര്‍ദേശം മുന്‍പ് നല്‍കിയിരുന്നു. ബ്ലൂ വയാഗ്രയ്ക്ക് നാലെണ്ണത്തിനു 21 പൌണ്ടാണ് ഇപ്പോഴത്തെ വില. പക്ഷെ ഹെല്‍ത്ത് ചീഫുകളുടെ കണക്ക് പ്രകാരം നിലവില്‍ 600 മില്യന്റെ വരവില്‍ കവിഞ്ഞ ചിലവ് ഇതുവഴി എന്‍ എച്ച് എസിന് ഉണ്ടായിട്ടുണ്ട്. ലൈംഗിക പ്രശങ്ങളെ ഒരു ആഡംബരമായി കാണുകയാണു എന്‍ എച്ച് എസ് എന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന സ്ഥിതിയ്ക്ക് ഇപ്പോഴുള്ള ഈ നിയത്രണം വ്യാപകമായി പ്രതിക്ഷേധത്തിനു ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കൈക്കൊണ്ട തീരുമാനം പ്രകാരം സ്പൈനല്‍ തകരാര്‍, പ്രോസ്റ്റ്ട്ട് കാന്‍സര്‍, മള്‍ട്ടിപ്ലസ് ക്ലീരോസിസ് എന്നിവയുള്ളവര്‍ക്ക് മാത്രമേ വയാഗ്ര സൌജന്യമായി നല്‍കുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഒക്സ്ഫോര്‍ഡ്ഷെയര്‍, ബാക്ക്സ്, ബെര്‍ക്സ് എന്നിവിടങ്ങളിലെ ജിപിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം അടിയന്തര്‍ ഘട്ടങ്ങളില്‍ അത്യാവശ്യത്തിനു മാത്രം വയാഗ്ര നല്കിയാല് മതിയെന്നാണ്. എന്തായാലും കളിച്ചു കളിച്ചു എന്‍ എച്ച് എസിന്റെ കളി കിടപ്പറയിലുമായെന്നു വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല