2012 മാര്‍ച്ചോടെ 10000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുള്ളതായി ഐ.ടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കേന്ദ്രം പ്രവര്‍ത്തനക്ഷമമാവുന്നതോടെ 5000 പുതിയ ജീവനക്കാരെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കേന്ദ്രത്തിന്റെ നിര്‍മാണം 3-6 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതിയ്ക്കായി നൂറ് കോടി രൂപയോളം ചെലവാവുമെന്നാണ് കണക്കാക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്‍ഫോസിസ് 35,000 ജീവനക്കാരെ നിയമിച്ചു കഴിഞ്ഞതായി ഇന്‍ഫോസിസ് ടെക്ക്‌നോളജീസ് കോ-ചെയര്‍മാന്‍ എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ 1.40 ലക്ഷം പേരാണ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നത്.
സാമ്പത്തിക രംഗത്തെ അനിശ്ചിതത്ത്വത്തെ തുടര്‍ന്ന് യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രവര്‍ത്തനം മാറ്റുന്നുണ്ടെങ്കില്‍ തന്നെ ഇതിന് കാലതാമസമെടുക്കും. ചൈന, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് കാണുന്നതെന്നും ഇന്‍ഫോസിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല