1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തിട്ടില്ലെന്ന വാദവുമായി സഹോദരന്‍ നാഗവര പ്രസാദ് വീണ്ടും രംഗത്ത്. പൊലീസില്‍ നല്‍കിയ പുതിയ പരാതിയിലാണ് പ്രസാദ് പഴയ നിലപാട് ആവര്‍ത്തിച്ചിരിയ്ക്കുന്നത്.

സഹോദരിയുടെ മരണം സംബന്ധിച്ചുള്ള ദൂരുഹതകള്‍ അന്വേഷിയ്ക്കാന്‍ പൊലീസ് തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സില്‍ക്ക് മരണമടഞ്ഞ് പതിനഞ്ച്് വര്‍ഷത്തിന് ശേഷമാണ് പ്രസാദ് പൊലീസില്‍ പുതിയ പരാതി നല്‍കിയിരിക്കുന്നത്.

സഹോദരി ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്നും ഇതിന് ഉത്തരവാദികളെ പിടികൂടണമെന്നും പരാതിയിലുണ്ട്. അടുത്ത സുഹൃത്തുമായി സില്‍ക്ക് നടത്തിയ ഭൂമി ഇടപാടുകളാണ് മരണത്തിന് ഇടയാക്കിയതെന്നും സഹോദരന്‍ ആരോപിയ്ക്കുന്നു.

ഇതിനിടെ സില്‍ക്കിന്റെ ജീവിതകഥയെന്ന പേരില്‍ വിദ്യ ബാലന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ദി ഡേര്‍ട്ടി പിക്ചറിനെതിരെ ക്രിമനല്‍ കേസ് ഫയല്‍ ചെയ്യാനും നാഗവര പ്രസാദ് ആലോചിയ്ക്കുന്നുണ്ട്. സിനിമയുടെ പേരു പേലെ തന്റെ സഹോദരി ചീത്തയായിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ഡേര്‍ട്ടി പിക്ചറിന്റെ നിര്‍മാതാവ് മിലന്‍ ലുധീരയ്ക്കും നടി വിദ്യയ്ക്കുമെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാനാണ് ഇദ്ദേഹം തീരുമാനിച്ചിരിയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.