സൂര്യ നായകനായ തമിഴ് സിനിമയായ അയണില്‍ കൊക്കെയിന്‍ വയറ്റില്‍ നിറച്ചു കടത്തുന്ന ഒരു ഭാഗമുണ്ട്, ഇതേ വഴി ഉപയോഗിച്ച് കൊക്കെയിന്‍ കള്ളക്ക്ടത്ത് നടത്തുന്നതിനു ഇടയിലാണ് കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷുകാരന്‍ പിടിയിലായിരിക്കുന്നതും, അതും ഇയാളുടെ വയറ്റില്‍ രണ്ട് കിലോ കൊക്കെയിന്‍ ഉണ്ടായിരുന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ബ്രിട്ടീഷുകാരനൊക്കെ ആണെങ്കിലും സംഭവം നടന്നിരിക്കുന്നത് ബ്രിട്ടണിലല്ല, ബ്രസീലില്‍ നിന്നും കൊക്കെയിന്‍ കടത്തുന്നതിന് ഇടയിലാണ് ഇയാളെ പോലീസ് പിടിച്ചിരിക്കുന്നത്.
പേര് വെളിപ്പെടുത്താത്ത ഈ നാല്‍പ്പത്തിനാല്കാരന്‍ സാവോ പോളോയിലെ കൊണ്ഗോന്‍ഹാസ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് വയറ് നിറയെ കൊക്കെയിനുമായി പിടിയിലായിരിക്കുന്നത്. വെസ്റ്റ് ആഫ്രിക്കയിലേക്ക് സെനഗലിലേക്കാണ് ഇയാള പോകാന്‍ നിന്നിരുന്നത്. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ ചില ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുയും തുടര്‍ന് നടത്തിയ എക്സ്റേ പരിശോധനയില്‍ വയറ്റില്‍ 89 ക്യാപ്സൂളുകളിലായി എ ക്ലാസ് മയക്കുമരുന്ന് കണ്ടെടുടുക്കുകയായിരുന്നു.
പോലീസ് ചീഫായ ജോസ് അലോന്‍സോ പറഞ്ഞത് ഇയാളുടെ പക്കല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടും നൈജീരിയന്‍ പാസ്പോര്‍ട്ടും ഉണ്ടായിരുന്നുവെന്നാണ്. പക്ഷെ രണ്ട് പാസ്പോര്‍ട്ടും പരിശോധിച്ചപ്പോള്‍ രണ്ടിലും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് കണ്ടെതിനെ തുടര്‍ന്നാണ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത് എന്നാണു. തുടര്‍ന്നു ഇയാളുടെ വയറ്റില്‍ ഉണ്ടായിരുന്നു കൊക്കെയിന്‍ പൂര്‍ണമായും പുറത്തെടുക്കുകയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തയുടന്‍ ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ വ്യായാഴ്ചയാണ് ഇയാള പിടിയിലായത്, പോലീസ് പുറത്ത് വിട്ട കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഏതാണ്ട് 286,000 പൌണ്ട് വില വരുന്ന കൊക്കെയിന്‍ ആണ് പിടിയിലായ ആളുകളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്തായാലും ഇയാള്‍ക്ക് മയക്കു മരുന്ന് കള്ളക്കടത്ത് നടത്തിയതിനു പതിനഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. അതേസമയം വയറ്റില്‍ വെച്ച് കൊക്കെയിന്‍ ക്യാപ്സൂളില്‍ ഏതെങ്കിലും പൊട്ടിയിരുന്നേല്‍ ഇയാള്‍ക്ക് ഇയാളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെക്കുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല