1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

നമ്മുടെ ദൈന്യം ദിനാവശ്യങ്ങളില്‍ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട് എങ്കിലും മിക്കവര്‍ക്കും ചെറുനാരങ്ങയുടെ പല ഗുണങ്ങളും അജ്ഞാതമാണ്.ആരോഗ്യം,സൗന്ദര്യം എന്നി മേഖലകള്‍ മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളുംനീക്കുവാന്‍ കഴിവുള്ളതാണ്‌. അതില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നുമടങ്ങിയിട്ടില്ലഎന്നത് മറ്റുള്ളവയില്‍ നിന്നും ചെരുനാരങ്ങയെ വ്യത്യസ്തമാക്കുന്നു.

1.ചെമ്പുപാത്രള്‍ വൃത്തിയാക്കാന്‍

ചെമ്പു പാത്രങ്ങളും പിച്ചളയും വൃത്തിയാകുന്നതിനു ചെറുനാരങ്ങ വളരെ സഹായകരമാണ്.പാചകത്തിന്ചെമ്പു പാത്രങ്ങള്‍ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്.ഉയര്‍ന്നുഷ്മാവില്‍ പാത്രത്തിന്റെ അടി കരിപിടിക്കുവാനും സാധ്യതയും വളരെ അധികമാണ്.ഇത്തരം പാത്രങ്ങള്‍ വൃത്തിയാകുന്നതിനു ചെറുനാരങ്ങയുടെ ഒരു കഷ്ണവുംഒരു നുള്ള് ഉപ്പും മതിയാകും.

2.മരത്തടികളില്‍ വൃത്തിയാക്കാന്‍

മരം കൊണ്ടുണ്ടാകിയ ഗൃഹോപകരണങ്ങള്‍ ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പക്ഷെ അവയെ കാത്തുസൂക്ഷിക്കുന്നതു എത്ര ബുദ്ധിമുട്ടേറിയ പണിയാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. അതിനു വേണ്ടി നിര്മിക്കപെട്ടിട്ടുള്ള എല്ലാ വുഡ്‌ പോളിഷിനുള്ളിലുംഅടങ്ങിയിട്ടുള്ളഡി-ലിമോനേന്‍ എന്നൊരു എന്നൊരു ഘടകമാണ് മരത്തെസംരക്ഷിക്കുന്നത് അത് നാരങ്ങയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്. വിരലടയാളങ്ങളും മറ്റ് കറകളും മായ്കുന്നതിനു നാരങ്ങയുടെ നീര് നമുക്ക് ഉപയോഗിക്കാം.

3.ചര്മ്മ സംരക്ഷകന്‍

കൈമുട്ടുകളിലും മറ്റും ചര്‍മത്തിന്റെ വിണ്ടുക്കീറല്‍ നിങ്ങളെ നാണം കെടുത്തുന്നുണ്ടോ?ഇതാഒരു എളുപ്പവഴി. ഒരു കഷ്ണം ചെറുനാരങ്ങ ബേക്കിംഗ്സോഡയും കൂടികുഴച്ച ദ്രാവകം കൈമുട്ടുകളില്‍ ഒന്ന് തടവി നോക്കൂ. ചര്‍മ്മം പിന്നീടു നാരങ്ങയെപ്പോലെ വെട്ടിതിളങ്ങുന്നത് കണ്ടോളു. കൈകളില്‍ പറ്റിപിടിച്ച ഉള്ളി,മീന്‍എന്നിവയുടെ മണം ചെറുനാരങ്ങയുടെ ഒരൊറ്റ തലോടലില്‍ പറപറക്കും.

4.അഴുക്കുപിടിച്ച പാത്രങ്ങളില്‍

നാരങ്ങയുടെ നീരു എടുത്തതിനു ശേഷംതൊലി ചണ്ടിയായി എറിഞ്ഞുകളയുവാന്‍ വരട്ടെ.അത് നമ്മുടെ കഴുകുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ പ്രയോഗിക്കുവാന്‍ സാധിക്കും.എണ്ണയുടെ ആവരണത്തിനുള്ളിലേക്ക് തുളഞ്ഞു കയറി അവയെ നീക്കം ചെയ്യാന്‍ നാരങ്ങവളരെ ഫലപ്രദമാണ്.

5.മൈക്രോ വേവുകളില്‍

മൈക്രോവേവിന്റെ ഉപയോഗത്താല്‍ അതിനുള്ളില്‍ കറകള്‍ പറ്റിപിടിക്കാന്‍ നല്ല സാധ്യതയുണ്ട്.ഇതിനായിട്ടുഒരു മുറിച്ച നാരങ്ങ ഒരു പാത്രത്തില്‍ ചൂട് വെള്ളത്തോടൊപ്പം വച്ച് മൈക്രോ വേവ് മുഴുവന്‍ പവറില്‍ ഓണ്‍ ചെയ്യുക.ഇതു ദുഷകരമായ കറയും കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ നമുക്ക് തുടച്ചു മാറ്റം.മൈക്രോവേവിന് ദുഷിച്ച മണം ഉണ്ടെങ്കില്‍ അതും മാറികിട്ടും.

6.ഷൂസ്

പെട്ടെന്നൊരു ദിവസം ഷൂ പോളിഷ് തീര്‍ന്നു പോയി എന്ന് കരുതുക.പരിഭ്രമിക്കുകയോന്നും വേണ്ട ചെറുനാരങ്ങ ഇതിനു മികച്ചഒരു പകരക്കാരനാണ്‌.അതിലെ സിട്രസ് ഘടകം ഷൂസിനെ വിയര്‍പ്പും അഴുക്കും മാറ്റി ഷൂവിനെ പോളിഷ് ചെയ്തതു പോലെ തിളക്കും.

7.തുരുമ്പ് കറകള്‍

തുരുമ്പ്‌ സാധാരണ എല്ലാ ഡിറ്റര്‍ജന്‍ടുകള്‍ക്കും കീറാമുട്ടിയാണ്.ഉരച്ചുരച്ചു ഒരു ദിവസം പാഴാകും എന്നല്ലാതെ ഒരു ഗുണവുംഉണ്ടാകില്ല.എന്നാല്‍ ഒരു കഷ്ണം ചെറുനാരങ്ങ മുറിച്ച് കറയില്‍ ഒന്നുരസി കഴുകിനോക്കൂ.തുരുമ്പ് കറയുടെ പൊടിപോലും ഉണ്ടാകില്ല കണ്ടു പിടിക്കാന്‍.

8.ഉറുമ്പ്‌ ശല്യം

അടുക്കളയിലും വീടിന്റെ മറ്റിടങ്ങളിലും ഉറുമ്പ്‌ ശല്യമുണ്ടോ?ഒരു കഷ്ണം ചെറുനാരങ്ങ അടുത്ത് വച്ച് നോക്കൂ.ഉറുമ്പുകളെല്ലാം ജീവനുംകൊണ്ടോടും.ഇത് നാരങ്ങയുടെ അമ്ലഗുണത്തിനാലാണ്.ചെറുനാരങ്ങയില്‍ അടങ്ങിയ ഡി-ലിമോനേന്‍ എന്ന ഘടകത്തില്‍ സ്വാഭാവികമായി കീടങ്ങളെ തടയുവാനുള്ള ഗുണം അടങ്ങിയിട്ടുണ്ട്.

9.ബാക്ടിരിയ

നാരങ്ങനീര് ഒരു മികച്ച അണുനാശിനിയാണ്.ഒരു കഷ്ണം നാരങ്ങ ഉരസുന്നത് എത്ര അണുക്കളെ നശിപ്പിക്കും എന്നത് അത്ഭുതാവഹം ആണ്.നമ്മള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികള്‍,ചോപ്പിംഗ് ബോര്‍ഡുകള്‍ എന്നിവയില്‍ ബാക്ടിരിയ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.അതിനായി ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളില്‍ നാരങ്ങയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.

10.കുമ്മായ ശല്കങ്ങള്‍

ബാത്ത്റൂം ടാപ്പുകളിലും മറ്റും പറ്റിപിടിചിരിക്കുന്ന കുമ്മായ ശല്കങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ.നാരങ്ങയിലെ സിട്രിക് ആസിഡ്‌ ഇത് നീക്കാം ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്.ഒരു കഷണം നാരങ്ങകൊണ്ട് ഈ ഭാഗങ്ങള്‍ ഒപ്പിയെടുത്താല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഭാഗങ്ങള്‍തിളങ്ങിക്കിട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.