മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ശനിയാഴ്ച ‘എല്‍ക്ലാസിക്കൊ.’ നിര്‍ണായക മത്സരത്തില്‍ മുന്നിലുള്ള റയല്‍ മാഡ്രിഡ് സ്വന്തം തട്ടകമായ ബര്‍ണാബുവില്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ വെല്ലുവിളിക്കുകയാണ്. റയലിന് 14 കളികളില്‍ നിന്ന് 37 പോയന്റുള്ളപ്പോള്‍ ബാഴ്‌സയ്ക്ക് 15 കളികളില്‍ നിന്ന് 34 പോയന്റാണുള്ളത്. അതുകൊണ്ട്തന്നെ ജയിച്ചാല്‍ മാഡ്രിഡ് കിരീടനേട്ടത്തില്‍ ഏറെ മുന്നിലെത്തും.
ബാഴ്‌സയ്ക്ക് തിരിച്ചുവരവിനുള്ള അവസരമാണ് മത്സരം. ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ ബൂട്ടുകളിലാണ് കറ്റാലന്‍ പടയുടെ പ്രതീക്ഷകള്‍. ലീഗിലെ ടോപ്‌സ്‌കോറര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ മിന്നുന്ന ഫോം ഹോസെ മൗറീന്യോയുടെ ടീമിനും പ്രതീക്ഷ പകരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല