അമ്യൂസ്‌മെന്റ് പാര്‍ക്കായ ഡിസ്‌നിലാന്റിലുണ്ടായ അപകടത്തില്‍ പന്ത്രണ്ടുകാരന്റെ നട്ടെല്ല് തര്‍ന്നു. ഡിസ്‌നിലാന്റിലെ ടെറര്‍ റൈഡില്‍ നിന്ന് വീണാണ് കുട്ടിയ്ക്ക് പരുക്കേറ്റത്. 199 അടി ഇരുന്നൂറടി താഴ്ചയിലേയ്ക്ക് പൊടുന്നതേ പതിക്കുന്നതാണ് ടവര്‍ ഓഫ് ടെറര്‍ റൈഡ്. ഇതില്‍ സവാരിചെയ്യുന്നതിനിടെയാണ് നട്ടെല്ല് തകര്‍ന്ന് ബാലന്റെ ശരീരഭാഗങ്ങള്‍ തളര്‍ന്നത്.അര്‍ജന്റീനയില്‍ നിന്നെത്തിയ ബോട്ടിസ്റ്റ റിയറ എന്ന ബാലനാണ് കഴുത്തിന് താഴെ തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
വിനോദസഞ്ചാരികളില്‍ സാഹസികരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ട്വിലൈറ്റ് സോണ്‍ ടവര്‍ ഒഫ് ടെറര്‍ . 199 അടി ഉയരത്തില്‍ മെല്ലെ ഉയരുന്ന ലിഫ്റ്റ് പൊടുന്നനെ ഇടിമിന്നലേറ്റ് താഴേക്ക് പതിക്കുന്നതാണ് ഇതിന്റെ പ്രത്യകത. ഈ പതനത്തിനിടെയാണ് ക്യാബിനുകളില്‍ മുന്നിലുണ്ടായിരുന്ന ബാലന്റെ നട്ടെല്ലിന് ക്ഷതം പറ്റിയത്.
റൈഡില്‍ നിന്നും ഇറങ്ങിയ ഉടനെ കുട്ടിയ്ക്ക് തലകറക്കവും അസ്വാസ്ഥവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറായ അച്ഛന്‍ പരിശോധന നടത്തി പ്രാഥമിക ചികിത്സ നല്‍കി. പക്ഷേ പിന്നീട് ആരോഗ്യനില വഷലാവുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. അപ്പോഴേയ്ക്കും ശരീരം തളര്‍ന്നിരുന്നു. ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.
ഡിസ്‌നിലാന്റ് പാരീസ് യൂറോപ്പിലെ ഏറെ ജനപ്രീതിയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. 2009 ല്‍ ഫ്‌ളോറിഡ പാര്‍ക്കിലെ ഇത്തരം റൈഡില്‍ സഞ്ചരിച്ച ബ്രിട്ടീഷ് യുവാവിന് ഹൃദയാഘാതമുണ്ടായിരുന്നു. 2005 ല്‍ ഡിസ്‌നിവേള്‍ഡ് എജിഎം സ്റ്റുഡിയോയിലെ ടെറര്‍ റൈഡില്‍ ഒട്ടേറെ തവണ കയറിയ 16 കാരിയ്ക്ക് ഹൃദയാഘാതവും തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല