എന്നാല്‍ കാവലാന്റെ റിലീസിന് വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല, സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും പോക്കറ്റില്‍ നിന്ന് പണവും ഇറക്കിയാണ് വിജയ് റിലീസിന്കളമൊരുക്കിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വലിയൊരു തുക തന്നെ വിജയ് ഇതിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മാത്രമാണ് കാവലാന്റെ പ്രിന്റുകള്‍ ലാബില്‍ നിന്നും പുറത്തേക്ക് അയച്ചിരിയ്ക്കുന്നത്. അതിനാല്‍ ചെന്നൈയ്ക്ക് പുറത്ത് നല്ല തിയറ്ററുകള്‍ കണ്ടെത്താന്‍ കാവലാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. ഇത് അടുത്തയാഴ്ച നടക്കും.
ശനിയാഴ്ച വൈകിട്ടോടെ പുറത്തുവരുന്ന സിനിമയുടെ ഫസ്റ്റ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും കാവലാന്‍ കൂടുതല്‍ തിയറ്ററുകള്‍ ലഭിയ്ക്കുക.
പൊങ്കല്‍ റിലീസുകളായ കാര്‍ത്തിയുടെ സിരുതൈയും ധനുഷിന്റെ ആടുംകളവുമാണ് കാവലാന്റെ എതിരാളികള്‍. ഇതില്‍ ആടുംകളം മികച്ച സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ സിരുതൈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല