1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

ഒരു താരഗര്‍ഭവും പ്രസവവുമെല്ലാം ആഘോഷിച്ച് കഴിഞ്ഞതേയുള്ള ബോളിവുഡ്. ഇതിന് പിന്നാലെ പുതിയൊരു ഗര്‍ഭവാര്‍ത്തകൂടി ബോളിവുഡില്‍ സജീവമാവുകയാണ്. ശില്‍പ ഷെട്ടിയാണ് പുതിയ താരം. ശില്‍പ ഗര്‍ഭിണിയാണെന്നുള്ള അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ സജീവമാണ്.

2010ആദ്യം ശില്‍പ ഗര്‍ഭിണിയായിരുന്നെങ്കിലും അത് അലസുകയായിരുന്നു. അതിനാല്‍ ആദ്യത്തെ മൂന്നുമാസം കഴിഞ്ഞുമതി ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നായിരുന്നു ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ശില്‍പ ചില അടുത്ത സുഹൃത്തുക്കളോടെല്ലാം താന്‍ ഗര്‍ഭിണിയാണെന്നകാര്യം പറഞ്ഞിട്ടുണ്ടത്രേ.

ഫിറ്റ്‌നസിലും യോഗയിലും മറ്റും ഏറെ താല്‍പര്യമുള്ള ശില്‍പ നല്ല ആരോഗ്യശ്രദ്ധയിലാണെന്നും ആദ്യത്തേതുപോലെ ഒരു സങ്കടത്തിനിടവരാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. തിരക്കിലാണെങ്കിലും കൂടുതല്‍ സമയവും ഭാര്യയ്‌ക്കൊപ്പം ചെലവിടാന്‍ രാജ് കുന്ദ്ര ശ്രമിക്കുന്നുണ്ടത്രേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.