സ്ത്രീകള്‍ ജോലി ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും ഇന്നൊരു പുതുമയുള്ള കാഴ്ചയെ അല്ല. പ്രത്യേകിച്ച് ബ്രിട്ടനെ പോലൊരു രാജ്യത്ത് സ്ത്രീകളില്‍ മിക്കവാറും സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍ ആണ് താനും, എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടനിലെ കോടതി കേട്ടൊരു കാര്യം പുരുഷ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് അവരുടെ മാറിടത്തിന്റെ വലിപ്പം നോക്കിയാണെന്ന ആശ്ചര്യ ജനകമായ കാര്യമാണ്. പുരുഷ സഹപ്രവര്‍ത്തകരുടെ പീഡനം കാരണം തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീയാണ് കോടതില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ആഞ്ചലീന ആഷ്ബി എന്ന ഓഫീസില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. താന്‍ ജോലി ചെയ്ത ഓഫീസിനെ ഒരു ബോയ്സ് ക്ലബായാണ് ഇവര്‍ വിശേഷിപ്പിച്ചത്. ഡര്‍ബീസിലെ ചെസ്റ്റര്‍ഫീല്‍ഡിലുള്ള കാതല്കോ മറൈന്‍ സപ്ലൈസ് കമ്പനിയില്‍ ആയിരുന്നു ഈ 41 കാരി ജോലി ചെയ്തിരുന്നു. ഇവിടെ വനിതാ സെയില്‍സ് മാനേജരായി ജോലി ചെയ്യവെ ആയിരുന്നു ആന്ജലീനയ്ക്ക് സഹപ്രവര്‍ത്തകരെ പീഡനം സഹിക്കാതെ ജോലി രാജി വെക്കേണ്ടി വന്നത്, തുടര്‍ന്നു കോടതിയെ സമീപിച്ച ഇവര്‍ക്ക് കോടതി 26000 പൌണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
തന്റെ പുരുഷ സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ വെച്ച് അശ്ലീല ചിത്രങ്ങള്‍ കാണാറുണ്ടെന്ന ആഞ്ചലീനയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി എമ്പ്ലോയിന്‍മെന്‍റ് ജഡ്‌ജ് റോബര്‍ട്ട് ലിറ്റില്‍ പറഞ്ഞത് വളരെ മോശമായ സംസ്കാരമാണ് ഇത്തരം ഓഫീസുകളില്‍ കാണുന്നതെന്നാണ്. ആഞ്ചലീന 2003 ജൂണിലാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്, തുടര്‍ന്നു ഇവര്‍ക്ക് എയ്ഞ്ചല്‍ എന്ന വിളിപ്പേരും വീണു. അങ്ങനെയിരിക്കെ 2006 ല്‍ ഇവര്‍ക്ക് സെയില്‍സ് പ്രോജെക്റ്റ് മാനേജറായി സ്ഥാനക്കയറ്റവും ലഭിച്ചു.
സ്ഥാനക്കയറ്റം ലഭിച്ചതിനോപ്പം ഇവര്‍ക്ക് തന്റെ പുരുഷ സഹപ്രവര്‍ത്തകരില്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളും വര്‍ദ്ധിച്ചു, കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശല്യക്കാരനായത് പീറ്റര്‍ സ്മിത്ത് എന്ന സെയില്‍സ് മാനേജര്‍ ആയിരുന്നു. ആഞ്ജലീന പറയുന്ന ഒരു സംഭവം ഇങ്ങനെ: ഒരിക്കല്‍ താന്‍ ഇവരുടെ ടേബിളില്‍ നിന്നും ചായക്കപ്പുകള്‍ എടുക്കുമ്പോള്‍ മറ്റൊരു സെയില്‍സ് എക്സിക്യൂട്ടീവ് പറയുന്നത് കേട്ടത് ‘കാര്യമാക്കേണ്ട പീറ്റര്‍, നിങ്ങള്ക്ക് എയ്ഞ്ചലിന്റെ *****നോട് മുഖം ചേര്‍ക്കാനാകും’ എന്നാണു.
മറ്റൊരിക്കല്‍ സ്മിത്തും മറ്റു രണ്ടു സഹപ്രവര്‍ത്തകരും ഒരു കഷണം പേപ്പര്‍ നോക്കി ചിരിക്കുന്നതാണ്, പിന്നീട് ഈ പേപ്പര്‍ വേസ്റ്റ് ബാസ്കറ്റില്‍ നിന്നും ആഞ്ചലീന കണ്ടെത്തിയപ്പോള്‍ അത് ഈ ഒരു കുഞ്ഞിന്റെ അമ്മയായ ആഞ്ചലീനയുടേത് ആയിരുന്നു. മറ്റൊരിക്കല്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവായ സ്മിത്ത് ഒരു വനിതാ സെയില്‍സ് എക്സിക്യൂട്ടീവിനെ പിടിച്ചു മടിയില്‍ ഇരുത്തുന്നതും ഇവര്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. തുടര്‍ന്നു ആഞ്ചലീന കമ്പനി എംഡിക്ക് പരാതി നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ ഇത്തരമൊരു പരാതി ആദ്യമായാണ് കിട്ടുന്നത് എന്നാണു.
തന്റെ പരാതി കമ്പനി അവഗണിച്ചതിനെ തുടര്‍ന്നു 2008 ഒക്റ്റോബരില്‍ ആഞ്ചലീന ജോലിയില്‍ നിന്നും രാജി വെച്ചു. ഇതേ ഓഫീസില്‍ മുന്‍പ് ജോലി ചെയ്തിരുന്ന 37 കാരി അലീന ടെയ്‌ലര്‍ പറയുന്നത് ഇവിടെ ബ്രായുടെ വലിപ്പം നോക്കിയും സൌന്ദര്യം നോക്കിയുമാണ് വനിതാ ജീവനക്കാരെ നിയമിക്കുന്നത് എന്നാണു. കോടതിയില്‍ കതല്കോ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചെങ്കിലും ഷെഫീല്‍ഡ് ട്രൈബ്യൂനല്‍ ആഞ്ചലീനയ്ക്ക് അനുകൂലമായി വിധി പ്രസ്ഥാവിക്കുകയായിരുന്നു. തുടര്‍ന്നു ആഞ്ചലീന പറഞ്ഞത് പണത്തിനു വേണ്ടിയല്ല നീതിക്ക് വേണ്ടിയാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല