ഇരുപത്തിമൂന്നുകാരി ബ്രിട്ടിഷ് ഗായിക അദീല്‍ 2011ലെ ഏറ്റവും മികച്ച ഗായിക. ബില്‍ബോര്‍ഡ് കോം നടത്തിയ സംഗീത പ്രതിഭകളുടെ റേറ്റിങ്ങില്‍ അത്യുന്നത സ്ഥാനം നേടിയ ബില്‍ബോര്‍ഡിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗായിക എന്ന പദവിയിലേക്കും ഉയര്‍ന്നു. ’21 എന്ന തകര്‍പ്പന്‍ സംഗീത ആല്‍ബത്തിനും ‘റോളിങ് ഇന്‍ ദ് ഡീപ് എന്ന ഏകഗാനത്തിനും രണ്ട് ഒന്നാം സ്ഥാനങ്ങള്‍ ഒറ്റക്കൊല്ലം തന്നെ നേടിയെടുത്ത അഭൂതപൂര്‍വ നേട്ടവും അദീലിനുണ്ട്.
പിന്നാലെ റിഹാന, കാറ്റി പെറി, ലേഡി ഗാഗ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനക്കാരായി. ആരാവും മുന്നിലെന്ന മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളിലൊന്നും പെടാതിരുന്നതാണു വിജയിക്കാന്‍ കാരണമെന്നാണ് അദീലിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ച ആറു ഗ്രാമി അവര്‍ഡുകള്‍ക്ക് അദീല്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല