ലൈംഗികത എല്ലാകാലത്തും സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയമാണ്.ആദ്യകാല സംസ്കാരകേന്ദ്രങ്ങളായ ഈജിപ്തിലും, ഇന്ത്യയിലും, മെസപോട്ടെമിയയിലും ലൈംഗികത ഒരു ഉത്സവമായിട്ടായിരുന്നു കൊണ്ടാടികൊണ്ടിരുന്നത്.പിന്നീട് റോമിലും യൂറോപ്പിലും നിലവില്‍ വന്ന സംസ്കാരങ്ങള്‍ പഴയ സംസ്കാരങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പാടെ മാറ്റിമറച്ചു. ഇന്ന് മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യമുള്ള നമ്മുടെ ജീവിതത്തില്‍ അവ നമ്മുടെ സ്വകാര്യലൈംഗികതയെ എത്രമാത്രം മോശമായി ബാധിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതായി ഉണ്ട്.അമിതമായ മദ്യപാനം സുരക്ഷിതമല്ലാത്ത ലൈംഗികതയിലേക്ക് നയിക്കുമെന്നും അത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
മദ്യപാനം മനസ്സില്‍ ലൈംഗിക താല്പര്യം ഉണര്‍ത്തും.അത് പിന്നെ സാഹസികതക്കും ശേഷം ആരോഗ്യകരമല്ലാത്ത ലൈംഗികതയിലെക്കും നയിക്കുമെന്ന് പഠനങ്ങള്‍. ടെറെന്‍സ് ഹിഗിന്‍സ് ട്രസ്റ്റിന്റെ പോളിസി ഡയരക്ടര്‍ ആയ ലിസപോവേര്‍ പറയുന്നത് “എല്ലാവര്ക്കും അറിയാമല്ലോ അമിതമദ്യപാനം നമ്മുടെ നിയന്ത്രണം നഷ്ടപെടുത്തുകയും അനാവശ്യമായ പ്രവൃത്തികള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും” എന്നാണു
“നിങ്ങള്ക്ക് ആത്മനിയന്ത്രണം ഇല്ലെങ്കിലും സുരക്ഷിതരാകൂ കയ്യില്‍ കൊണ്ടംസ് കരുതൂ, ഉപയോഗിക്കൂ” എന്നാണു ഒരു പരസ്യത്തിന്റെ പ്രധാന വാചകങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മദ്യവും സുരക്ഷിതമല്ലാത്ത ലൈംഗികതക്കുള്ള അനുവാദവും തമ്മില്‍ അഭ്യേദമാം വിധം ബന്ധപെട്ടിരികുന്നു എന്നാണു. മദ്യം എല്ലാവരുടെയും തീരുമാനങ്ങളെ മാറ്റിമറക്കുന്നുവെന്ന് ഡോക്ടര്‍ എര്‍ജെന്‍ രേം അഭിപ്രായപ്പെട്ടു.
ശുദ്ധവായു,സൂര്യപ്രകാശം,വ്യായാമം,വിശ്രമം ഉറക്കം തുടങ്ങിയ ആരോഗ്യകരമായ ശിലങ്ങള്‍ ലൈംഗികാരോഗ്യത്തെ മെച്ചപെടുതും. എന്നാല്‍ ആരോഗ്യം ക്ഷയിപ്പിക്കുന്ന മരുന്നുകള്‍,മദ്യം, പുകയില, ചായ, കാപ്പി, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവ പൊതു ആരോഗ്യത്തെയും അത് വഴി ലൈംഗിക ആരോഗ്യത്തെയും കഷയിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല