വിദ്യാ ബാലന്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചു. ഏഴുകോടി രൂപയാണ് പുതുക്കിയ പ്രതിഫലം. ‘ഡേര്‍ട്ടി പിക്ചറി’ന്‍റെ തകര്‍പ്പന്‍ വിജയത്തോടെയാണ് വിദ്യ പ്രതിഫലം കുത്തനെ കൂട്ടിയത്.
മികച്ച നടിയെന്ന പേര് നേടിയെങ്കിലും ബോളിവുഡിന്‍റെ മുന്‍നിര നായികമാരുടെ ഗണത്തില്‍ ഇതുവരെ ഇടംപിടിച്ചിരുന്നില്ല വിദ്യാ ബാലന്‍. എന്നാല്‍ ഡേര്‍ട്ടി പിക്ചറോടെ കഥ മാറി. കരീന കപൂര്‍, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ നയിക്കുന്ന ബോളിവുഡ് എ ലീഗില്‍ വിദ്യാ ബാലനും പ്രവേശിച്ചിരിക്കുകയാണ്.
വിദ്യയ്ക്കുവേണ്ടി കഥകള്‍ ആലോചിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളും സംവിധായകരും. ഡേറ്റ് കിട്ടുമെങ്കില്‍ ഏഴല്ല, പത്തുകോടി പ്രതിഫലമാണെങ്കിലും വിദ്യയെ നായികയാക്കാന്‍ നിര്‍മ്മാതാക്കള്‍ റെഡിയാണ്.
എന്നാല്‍ ഡേര്‍ട്ടി പിക്ചറിന് ശേഷം പുതിയ പ്രൊജക്ടുകളിലൊന്നും വിദ്യ കരാര്‍ ഒപ്പിട്ടിട്ടില്ല. ഇനി ചെയ്യുന്ന സിനിമ ഡേര്‍ട്ടി പിക്ചറിന്‍റെ മുകളില്‍ നില്‍ക്കണമെന്ന ആഗ്രഹമാണ് വിദ്യയ്ക്കുള്ളത്. എന്തായാലും ഹിന്ദി സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ വെല്ലുന്ന ഇനിഷ്യല്‍ കളക്ഷനാണ് ഡേര്‍ട്ടി പിക്ചറിന് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല