ഇന്നത്തെ ജീവിതത്തില്‍ എ.ടി എം.കാര്‍ഡിനുള്ള പങ്കു നമുക്കെല്ലാവര്‍ക്കും അറിയണം.പണം പിന്‍വലിക്കുന്നതിനും പണമിടപാടുകള്‍ ഞൊടിയിടയില്‍ പൂര്‍ത്തിയാക്കുവാനും ഇന്ന് നമ്മള് എ ടിഎം കാര്‍ഡിനെ ആശ്രയിക്കുന്നു. എന്നാല്‍ ചോദിക്കുന്നതിലും ഇരട്ടി പണം തരുന്ന എ.ടി.എം മെഷീന് ഇതാ.ഗ്ലാസ്ഗോവിലുള്ള ക്ലൈഡ് ബാന്കിന്റെ എ.ടി.എം ആണ് ഈ അഞ്ചു ചോദിച്ചാല്‍ പത്തു തരുന്ന മെഷിന്. എന്നാല്‍ ഇത് കുറച്ചു സമയത്തേക്ക് മാത്രമാണ് സംഭവിച്ചത് എന്നും മുഴുവന്‍ പണവുംനഷ്ടപെട്ടില്ല എന്നും ബാങ്കിന്റെ പ്രതിനിധി അറിയിച്ചു.
“ഞങ്ങളുടെ എ.ടി.എം മെഷിനുകളില്‍ ഒന്ന് ഭാഗികമായി പ്രവര്‍ത്തനരഹിതമാകുകയും കൃത്യമല്ലാത്ത തുകകള്‍ ഇടപാടുകാര്‍ക്ക് നല്‍കുകയും ചെയ്തു ” എന്ന് ബാങ്ക് ഈ കാര്യം സ്ഥിതികരിച്ചിട്ടുണ്ട്. വളരെപെട്ടെന്ന് തന്നെതന്നെ ഇതിനെപറ്റി ബോധാവന്മാരാകുകയും അതിന്റെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവയ്ക്കുകയും പ്രശ്നപരിഹാരത്തിനായി മേല്‍ നടപടികള്‍ കൈകൊള്ളുകയും ചെയ്തു എന്ന് പ്രതിനിധി പിന്നീട് അറിയിച്ചു.
എന്നാല്‍ ഒന്ന് കൊണ്ട് ഈ പ്രശനം തീര്‍ന്നില്ല. ഇതേ ബാങ്കിന്റെ സ്റെവര്ടന് സ്ട്രീറ്റ്, വിഷോ,നോര്ത്ത്ലനര്ക് ഷെയറിലെ മറൊരു എ.ടി.എമിനും ഇതേ പ്രശനം നേരിടേണ്ടി വന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ ആശങ്കക്ക് വകയില്ലെന്നും . ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കും എന്നും ബാങ്ക്അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല