1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തിന്റെ ഭാഗമാന്‍ കഴിയാതെ പോയതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് നടന്‍ തിലകന്‍. ഡാം 999 എന്ന സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ നടന്‍ തിലകനെയായിരുന്നു സോഹന്‍ മനസ്സില്‍ കണ്ടിരുന്നത്.

തന്റെ ചിത്രത്തില്‍ തിലകന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സോഹന് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ താരത്തിനെ ലഭിയ്ക്കുന്നതിനായി സോഹന്‍ ഒരാഴ്ചയോളം കാത്തിരുന്നു. എന്നാല്‍ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

തിലകന് പകരം രജത് കപൂറാണ് ആ വേഷം ചെയ്തത്. താന്‍ തീര്‍ത്തും നിസ്സഹായനായിരുന്നുവെന്നും എന്തെങ്കിലും രീതിയില്‍ തിലകനെ അഭിനയിപ്പിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ അതിന് ശ്രമിയ്ക്കുമായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സോഹനും തിലകനുമായി നല്ല ബന്ധം തന്നെയാണുള്ളത്. ഡാം 999ന്റെ കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ തിലകന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തില്‍ തനിയ്ക്ക് ലഭിയ്്ക്കേണ്ടിയിരുന്ന റോള്‍ കൈവിട്ടു പോയതില്‍ സങ്കടമുണ്ടെന്നായിരുന്നു ഇതെക്കുറിച്ച് തിലകന്റെ പ്രതികരണം. എന്നാല്‍ പ്രതിഭയുള്ള നടനെ ഒരു അസോസിയേഷനും തടുക്കാനാകില്ലെന്നും അവസരങ്ങള്‍ വീണ്ടും തന്നെ തേടി വരുമെന്നും തിലകന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.