ബ്രിട്ടനില്‍ ബെനിഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവര്‍ തങ്ങള്‍ക്കു ആവശ്യമുള്ളത്തിലും വലിയ വീടുകള്‍ സ്വന്തമാക്കുന്നത് വഴി ഓരോ വര്‍ഷവും നികുതിദായകര്‍ക്ക് മില്യന്‍ കണക്കിന് പൌണ്ടിന്റെ നഷ്ടം ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്. മൂന്നില്‍ ഒരാള്‍ക്കും താമസിക്കാന്‍ നല്കുന്ന വീടുകള്‍ അവര്‍ക്ക് അആവശ്യമുല്ലതിലും അധികം റൂമുകളും സൌകര്യങ്ങളും ഉള്ളവയാണെന്നും ഏകദേശം 700000 ആളുകള്‍ റൂമുകള്‍ ഭാഗികമായി ഉപയോഗിക്കുമ്പോള്‍ 150,000 ബെനിഫിറ്റ് വീടുകളില്‍ രണ്ടിലധികം മുറികള്‍ ഉപയോഗശൂന്യമായി ഒഴിഞ്ഞു കിടക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഒരു മില്യനോളം ബെനിഫിറ്റ് വീടുകളിലെ റൂമുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും ഇതുവഴി നികുതിദായകര്‍ക്ക് ഓരോ വര്‍ഷവും 500 മില്യണില്‍ അധികം നഷ്ടം സഹിക്കേണ്ടി വരുന്നുണ്ടെന്നുമാണ്. അതേസമയം നിലവില്‍ അഞ്ചു മില്യനോളം ജനങ്ങള്‍ സോഷ്യന്‍ ഹൌസിനായി വെയിറ്റിംഗ് ലിസ്റ്റിലും ഉണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു വെല്‍ഫെയര്‍ മിനിസ്റ്റര്‍ ലോര്‍ഡ് ഫ്രോഡ് കഴിഞ്ഞ ദിവസം പറഞ്ഞത് ഇത്തരത്തില്‍ റൂമുകള്‍ ഒഴിഞ്ഞു കിടക്കുന്ന ബെനിഫിറ്റ് കൈപ്പറ്റുന്നവരുടെ ബെനിഫിറ്റില്‍ ആഴ്ചയില്‍ 13 പൌണ്ട് വെട്ടിക്കുറയ്ക്കും എന്നാണു.
ഹൌസിംഗ് ബെനിഫിറ്റ് നിരക്കുകള്‍ തീരുമാനിക്കുന്നത് വീടിന്റെ വലിപ്പവും സ്ഥിതി ചെയ്യുന്ന സ്ഥലവും നോക്കിയാണ്. ഇപ്പോള്‍ കൈക്കൊള്ളാന്‍ പോകുന്ന തീരുമാനം അനുസരിച്ച് ആവശ്യത്തിലും അധികം സൌകര്യമുള്ള ആളുകളുടെ ബെനിഫിറ്റ് വെട്ടിക്കുറയ്ക്കുന്നത് വഴി ഓരോ ആഴ്ചയും 8.1 മില്യന്‍ പൌണ്ട് ലാഭിക്കാമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്.
അതേസയം ഈ റെന്റ് കട്ട് 65 വയസിനു മികളില്‍ പ്രായമുള്ളവരെ ബാധിക്കില്ലയെന്നും അധികൃതര്‍ വ്യക്തമാക്കി. അതായത് പെന്ഷന് പറ്റിയവര്‍ക്ക് വീട് വലുതാണെങ്കിലും അവിടെ തന്നെ താമസിക്കാം. കണക്കുകള്‍ വ്യക്തമാക്കുന്നത് നിലവില്‍ 80000 ദമ്പതികളും കുട്ടികള്‍ ഇല്ലാതെ തന്നെ ഒന്നിലധികം ബെഡ്റൂം ഉള്ള വീടുകളില്‍ താമസിക്കുന്നുണ്ട് എന്നാണു. എന്തായാലും ഇങ്ങനെ ഗവണ്മെന്റ് നല്കുന്ന ബെനെഫിറ്റ് ചൂഷണം ചെയ്യാനിടയുള്ള സാഹചര്യം പരമാവധി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല