സാഫ് ഫുട്‌ബോള്‍ കിരീടം വീണ്ടും ഇന്ത്യയ്ക്ക്. അഫ്ഗാനിസ്താനെ ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പെനാള്‍ട്ടി കിക്കിലൂടെ 71-ാം മിനിറ്റല്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്.
ക്ലിഫോര്‍ഡ് മിറാന്‍ഡ (79), ജെജെ ലാല്‍പെഖുല (80), സുശീല്‍കുമാര്‍ സിങ് (90) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ആറാംതവണയാണ് ഇന്ത്യ സാഫ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. ഇന്ത്യന്‍ കോച്ച് സാവിയൊ മെഡീര 1997-ല്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഏഴ് ഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ് ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല