1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2011

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായി കേരളത്തില്‍ മുസ്ലീങ്ങള്‍ക്കായി പള്ളി പണിയുന്നു. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചെറില്‍ കൃഷ്ണ മേനോന്‍ ആണ് മുസ്ലീം പള്ളി പണിയുന്നത്.

കേരളത്തിലായിരിക്കും ആദ്യത്തെ പള്ളി പണികഴിപ്പിക്കുക. 400 പേര്‍ക്ക് ഒരേസമയം നമസ്‌കാരം നടത്താവുന്ന പള്ളി 3മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കും. പള്ളി പണിയുന്നതിനു പുറമേ ഭഗവദ് ഗീതയ്ക്കായി തിരുവനന്തപുരത്ത് ഒരു പഠനകേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1200 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ ഒരു ഹിന്ദു പണികഴിപ്പിക്കുന്ന ആദ്യത്തെ പള്ളി ആയിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു. ചേര രാജാവ് രാമ വര്‍മ്മ കുലശേഖര പണികഴിപ്പിച്ച പള്ളി ആണ് ഇതിനുമുമ്പ് കേരളത്തില്‍ ഹിന്ദുവായ ഒരാള്‍ പണിത പള്ളി.

പള്ളി പണിയുന്നതിനായി ഇസ്ലാം മതപണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി വാങ്ങിയതായും അദ്ദേഹം അറിയിച്ചു. മറ്റു മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

2006ല്‍ പ്രവാസി ഭാരതീയ സമ്മാനും 2009ല്‍ പദ്മശ്രീ അവാര്‍ഡും കൃഷ്ണ മേനോന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ദില്ലിയിലെത്തിയിരുന്നു.

മുംസ്ലീം പള്ളി പണിതുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ പള്ളി പണിയാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.