1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2011

പൊണ്ണത്തടി ഇന്നത്തെ ലൈഫ്‌ സ്റ്റൈല്‍ നമുക്ക് നല്‍കിയ പ്രധാനപെട്ട ഒരടയാളമാണ്.ശാരീരിക അദ്ധ്വാനം ഇല്ലാത്ത ജോലി മറൊരു കാരണം മാത്രമാണ് കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് തടികൂടി ഭാരം വര്‍ദ്ധിക്കുന്നത്.അമിത ഭക്ഷണ, വ്യായാമാകുറവ്, ജനിതക പ്രശ്നങ്ങള്‍,ഉറക്കക്കുറവ് തുടങ്ങിയവഭാരം കൂടുന്നതിനു ചില കാരണങ്ങളാണ്.ഭക്ഷണ ക്രമീകരണം,വ്യായാമം തുടങ്ങിയവ ഭാരം കുറക്കുന്നതിനുള്ള സ്വാഭാവിക വഴികളാണ് എന്നാല്‍ പെട്ടെന്നുള്ള അമിത ഭക്ഷണ നിയന്ത്രണവും,വ്യായാമവുംനമ്മുടെ ശരീരത്തെ പ്രതികൂലമായാകും ബാധിക്കുക.ശരീരത്തിലെ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ മാത്രമേ ഭാരം കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ.

ഊര്‍ജവും ഭാരവും

നമ്മുടെ ശരീരം ഊര്‍ജത്തിനു വേണ്ടി ഭക്ഷണത്തെ ആശ്രയിക്കുന്നു.കൂടുതലുള്ള ഊര്‍ജം ശരീരം കൊഴുപ്പായി സംഭരിക്കുന്നു.നമ്മള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്‌ ഇവ്വിധത്തില്‍ കൂടുതല്‍ കൊഴുപ്പായി ശരീരത്തില്‍ അടിയുന്നു ഭാരം കൂടുന്നു.
ഭാരം കുറയ്ക്കുവാന്‍ രണ്ടു വഴികള്‍

* കഴിക്കുന്ന ഭക്ഷണത്തിലെ കാലറി കുറക്കുക
* ശാരിരിക പ്രവൃത്തികള്‍ കൂട്ടുക

മാറ്റങ്ങള്‍ പടിപടിയായി വരുത്തുക

ചെറിയ മാറ്റങ്ങള്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കും.ദിവസേനഒരു ബിസ്കറ്റ്‌ അധികം കഴിക്കുന്നത്‌ വര്ഷം 5 lb തൂകം കൂട്ടുന്നു.ഇതേ ബിസ്കറ്റ്‌ നമ്മള്‍ ഒഴിവാകുകയാണെങ്കില്‍ ഇത്രയും ഭാരം തന്നെ കുറയുകയും ചെയ്യും.ഇതിനായി നമുക്ക് കുഞ്ഞുകുഞ്ഞു ലക്ഷ്യങ്ങള്‍ കുറച്ചു കാലയളവിലേക്ക് വേണ്ടി നിര്‍മിക്കുകയും അതനുസരിച്ച് മുന്നോട്ടു പോകുകയും ചെയ്യാം.ശരീരത്തില്‍ ഉണ്ടാകുന്ന വലിയ മാറ്റം ചിലപ്പോള്‍ ശരീരത്തിലെ അവയവങ്ങളെ ബാധിക്കാം.

ആക്റ്റിവിറ്റി ലെവല്‍ കൂട്ടുക

വ്യായാമം തടികുറക്കുവാന്‍ സഹായകരമാണ്.ഇപ്പോള്‍ നമ്മള്‍ കഴിച്ചു കൊണ്ടിരിക്കുന്ന ഭാകഴാനത്തില്‍ തുടരുകയുംശാരീരികമായ വ്യായാമം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഭാരം കുറയും.അതിനായി ദൈന്യം ദിന ജീവിതത്തിലെ ചില പ്രവൃത്തികള്‍ അതായതു നടപ്പ്,ഓട്ടം,നിന്തല്‍,സൈക്ലിംഗ് ഇവ കൂടിയാലും മതി.എപ്പോഴൊക്കെ നമ്മള്‍ പ്രവൃത്തി ചെയുന്നുവോ അപ്പോഴെല്ലാം ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുന്നുണ്ട്.

പ്രവൃത്തി കൂട്ടുന്നതിനു ചില വഴികള്‍

* വല്ലപ്പോഴും കാര്‍ ഉപേക്ഷിക്കുക.ഷോപ്പിലും മറ്റും പോകുന്നത് കാല്നടയാക്കുക.അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമായി പാര്‍ക്ക് വരെ നടന്നു പോയി സംസാരിച്ചിട്ട് വരിക.
*ലിഫ്റ്റിനു പകരം കോണിപ്പടികള്‍ കയറുക.
*ടി.വി പ്രോഗ്രാമുകള്‍ കാണുമ്പോള്‍ ഇടവേളകള്‍ വ്യായാമത്തിനായി ഉപയോഗിക്കുക.

ഭക്ഷണത്തിലെ കലോറി കുറക്കുക

ഇപ്പോള്‍ നിങ്ങലക്ക് ഭാരം കൂടുതല്‍ ആണ് എങ്കില്‍ ഇപ്പോള്‍ പുലര്തിപോരുന്ന ഭക്ഷണ ക്രമം നമ്മളെ സഹായിക്കുവാന്‍ പോകുന്നില്ല.കൊഴുപ്പുകല്ര്‍ന്ന ഭക്ഷനതിലാണ് ഇടവും കൂടുതല്‍ കാലറിഉള്ള പ്രോട്ടിന്‍സ്,കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നത്.ഇവ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാല്‍ അതായത് കൊഴുപ്പ് കുറഞ്ഞ ഭക്ഷണം നമ്മുടെ രീതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഉദാഹരണത്തിന് പച്ചക്കറികള് നിറയെ ഉള്ള ഭക്ഷണങ്ങള്‍ നമ്മുടെ തൂക്കം കുറയ്ക്കുവാന്‍ സഹായിക്കുന്നു.
മുന്നൂറു കലോറി ദിവസവും ഭക്ഷണത്തില്‍ കുറയ്ക്കുകയാണെങ്കില്‍ ഒരു പൗണ്ട് വച്ച് ആഴ്ചയില്‍ ഭാരം കുറയും

വഴികള്‍

*സോഫ്റ്റ്‌ ഡ്രിങ്ക്സ്നു പകരം ധാരാളം വെള്ളം കുടിക്കുക.
*കൊഴുപ്പ് കുറഞ്ഞ പാല്‍ വിപണിയില്‍ ലഭ്യമാണ്.അത് വാങ്ങി ഉപയോഗിക്കുക.
*ചായയിലും കാപ്പിയിലും പഞ്ചസാര വേണ്ടെന്നു വയ്ക്കുക
*മദ്യപാനം നിയന്ത്രിക്കുക
*ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ കൂടിചേര്‍ക്കുക

ഭാരം കുറക്കുന്നതിനായി ഒരു പ്ലാന്‍ ഉണ്ടാക്കുക

ഓരോ ആഴ്ചക്കും വേണ്ടി പ്രത്യേകം പ്രത്യേകം പ്ലാനുകള്‍ ഉണ്ടാക്കുക.ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ വയ്ക്കുക, പൂര്‍ത്തിയാക്കുക.

ക്ഷമയോടെ കാത്തിരിക്കുക

നമ്മുടെ നിയന്ത്രണങ്ങള്‍ ശരീരത്തില്‍ മാറ്റം വരുത്തുന്നത് പതുക്കെയായിരിക്കും ദൃശ്യമാവുക.അതിനാല്‍ പരിഭ്രമിക്കാതെ ചെയ്യേണ്ടതായ വ്യായാമങ്ങളും ഭക്ഷണ ക്രമവും പാലിക്കുക.രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ നമുക്ക് മാറ്റം ദൃശ്യമാകുംഒരു മാസത്തിനുള്ളില്‍ ലൂസായ വസ്ത്രങ്ങളിലൂടെ നമുക്ക് അത് ലക്കാനും സാധിക്കും .എന്നാല്‍ ഈ സമയമത്രയും ഡയറ്റ്‌,വ്യായാമം തുടങ്ങിയവ തുടര്‍ന്ന് കൊണ്ടിരിക്കണം.ഇന്നത്തെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടാണ് എങ്കിലും നമ്മള്‍ ലക്ഷ്യതിലെതുന്നത് കുഞ്ഞുകുഞ്ഞു ആഘോഷങ്ങളിലൂടെ ഈ ബുദ്ധിമുട്ടുകളെ നമുക്ക് മറികടക്കാം.

ഭാരം കുറച്ചാലുള്ള ഗുണങ്ങള്‍

സ്ത്രീകള്‍ അമിതഭാരം കുറയ്ക്കുന്നത് പ്രമേഹ രോഗം നിയന്ത്രിക്കുവാന്‍ സഹായകമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.പുരുഷന്മാര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നു.സാധാരണ നമ്മള്‍ വയസാകും തോറും നമ്മുടെ ഭാരവും വര്‍ദ്ധിക്കുന്നു.എന്നാല്‍ അമിതഭാരം ഹൃദയാഘാതം വരുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.അര്ബുടരോഗത്തിന് അമിതഭാരം മതിയായ ഒരു കാരണമാണ്. അതിനാല്‍ ഭാരം കുറക്കുന്നതിലൂടെ പല രോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷ പ്രാപിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.