അടുത്തവര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദിമിര്‍ പുടിനെതിരേ മത്സരിക്കുമെന്നു റഷ്യയിലെ അതിസമ്പന്നരില്‍ ഒരാളായ മിഖായല്‍ പ്രോഖോറോവ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റഷ്യയിലെ സമ്പന്നരില്‍ മൂന്നാംസ്ഥാനത്തുള്ള 46കാരനായ പ്രോഖോറോവിന്റെ ആസ്തി 1800 കോടി ഡോളറാണന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചത്തെ റഷ്യന്‍ ഡ്യൂമ ഇലക്ഷനില്‍ ക്രമക്കേടു നടത്തിയാണ് പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ ഭൂരിപക്ഷം സംഘടിപ്പിച്ചതെന്നാരോപിച്ച് മോസ്കോയിലും ഇതര നഗരങ്ങളിലും വന്‍ റാലികള്‍ നടക്കുകയുണ്ടായി. ഇതെത്തുടര്‍ന്നു പുടിന്റെ സ്വാധീനത്തില്‍ ഗണ്യമായ ഇടിവുണ്െടങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുമെന്നാണു നിരീക്ഷകരുടെ കണക്കുകൂട്ടല്‍.പ്രോഖോറോവിനു സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കണമെങ്കില്‍ 20 ലക്ഷം പേരുടെ ഒപ്പുശേഖരിക്കണം.
മറ്റു പേപ്പര്‍ ജോലികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുടിന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതിനിടെ ഡ്യൂമ ഇലക്്ഷനിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസിഡന്റ് മെദ്വെദെവ് അറിയിച്ചു. എന്നാല്‍ അന്വേഷണം നടന്നാലും ഇപ്പോഴത്തെ വോട്ടിംഗ് ഫലത്തില്‍ കാര്യമായ മാറ്റം വരില്ലെന്ന് പുടിന്റെ ഒരു വക്താവ് അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല