ലോകത്തെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ മൃഗമെന്ന പദവി ഇറ്റാലിയന്‍ പൂച്ചയ്ക്ക് സ്വന്തം. ഉടമ മരിച്ചതോടെയാണ് ടൊമാസിനോയെന്ന പൂച്ചയാണ് കോടീശ്വരനായി മാറിയത്. കഴിഞ്ഞ മാസം അന്തരിച്ച മരിയ അസൂന്റയെന്ന മുത്തശ്ശി തന്റെ പുന്നാരപ്പൂച്ചയുടെ പേരിലെഴുതിവച്ച സ്വത്തിന്റെ കണക്കു കേട്ടാല്‍ ആരുമൊന്ന് വാ പൊളിയ്ക്കും. പത്ത് മില്യന്‍ പൗണ്ടാണ് ഈ 4കാരി മുത്തശ്ശി തന്റെ പ്രിയപ്പെട്ട ഓമനയുടെ പേരിലെഴുതിവച്ച് ഈ ലോകത്തോട് ഗുഡ്ബൈ പറഞ്ഞത്.
അസൂന്റ മുത്തശ്ശിയുടെ എസ്റ്റേറ്റും മറ്റു സ്വത്തുവകകളുടെയുമെല്ലാം പുതിയ ഉടമ ടൊമാസിനോ പൂച്ചയാണെന്ന കാര്യം അവരുടെ അഭിഭാഷകരാണ് പുറത്തുവിട്ടത്. തെരുവില്‍ നിന്നാണ് ഈ കരിമ്പൂച്ചയെ മുത്തശ്ശിയ്ക്ക് കിട്ടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീടുകളും വില്ലകളും വമ്പന്‍ കെട്ടിടങ്ങളുമൊക്കെ അസൂന്റയുടെ പേരിലുണ്ടായിരുന്നു. ഇതിന് പുറമെ കോടികളുടെ ബാങ്ക് നിക്ഷേപവും വന്‍ തുകയുടെ ഓഹരിയുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഇതൊന്നും കൈമാറാന്‍ അവര്‍ക്ക് ബന്ധുക്കളുണ്ടായിരുന്നില്ല.
2009 ഒക്ടോബറില്‍ എഴുതിവച്ച അസൂന്റയുടെ വില്‍പ്പത്രം ഇവരുടെ റോമിലെ ഓഫീസലാണുണ്ടായിരുന്നത്. ഇറ്റാലിയന്‍ നിയമപ്രകാരം ടൊമാസിന് ഈ സ്വത്ത് കൈവശം വയ്ക്കാന്‍ അധികാരമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് ഈ പണം കൈമാറാന്‍ അഭിഭാഷകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് യോഗ്യതയുള്ളവരെ കണ്ടെത്താന്‍ സാധിച്ചല്ല.
ഈ സാഹചര്യത്തില്‍ അവസാനകാലത്ത് അസൂന്റയെ പരിചരിച്ചിരുന്ന സ്റ്റെഫാനയെന്ന ഹോംനഴ്സിനെ പണം കൈകാര്യം ചെയ്യുന്നതിന്റെ ചുമതല ഏല്‍പ്പിയ്ക്കാനാണ് അവരുടെ തീരുമാനം. അസൂന്യെ മാത്രമല്ല അവരുടെ ഓമനപ്പൂച്ചയെ നോക്കാനുള്ള സ്റ്റെഫാനയുടെ മിടുക്കാണ് അവര്‍ക്ക് അനുകൂലമായത്. എന്നാലിത്രയുമധികം പണം എന്തുചെയ്യണമെന്ന് അറിയില്ലെന്ന് സ്റ്റെഫാന പറയുന്നു. എന്തായാലും ഈ കോടീശ്വരന് പൂച്ചയിപ്പോള്‍ സ്റ്റെഫാന നഴ്സിന്റെ ംരക്ഷണയില് സുഖമായി കഴിയുകയാണ്.
ടൊമാസിന് കിട്ടിയ ലോട്ടറി കണ്ട് വാപൊളിച്ചെങ്കില് ഗുന്തറെന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയുടെ പേരില്‍ ഉടമ കാര്‍ലോട്ട ലെബന്‍സ്റ്റീന്‍ എഴുതിവച്ചുപോയത് 731 കോടി രൂപയായിരുന്നു. ബ്രിട്ടനിലെ ബ്ലാക്കിയെന്ന പൂച്ചയ്ക്ക് കിട്ടിയതാവട്ടെ 73 കോടി രൂപയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല