ഇന്ത്യന്‍ മഹസമുദ്രത്തില്‍ സൈനികതാവളം സ്ഥാപിക്കുമെന്ന് ചൈനയുടെ പ്രഖ്യാപനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സ് ദ്വീപില്‍ സൈനികതാവളം സ്ഥാപിക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഡിസംബര്‍ 12ന് തിങ്കളാഴ്ചയാണ് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പോന്ന പ്രഖ്യാപനം ചൈന നടത്തിയത്.
ചൈനയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് സീഷെല്‍സില്‍ താവളം ആരംഭിക്കാനുള്ള തീരുമാനവും പുറത്തുവരുന്നത്. ഡിസംബര്‍ ആദ്യവാരത്തില്‍ ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാം ഗ്വാങ്ഗ്ലി ദ്വീപ് സന്ദര്‍ശിച്ചപ്പോഴാണ് സേനാതാവളം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
കടല്‍കൊള്ളക്കാരില്‍നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനായി ദ്വീപില്‍ ചൈനീസ് സൈനിക സാന്നിധ്യത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം സീഷെല്‍സ് വിദേശകാര്യമന്ത്രി ജീന്‍ പോള്‍ ആദം വെളിപ്പെടുത്തിയിരുന്നു.
ദീര്‍ഘദൂര ദൗത്യത്തിലേര്‍പ്പെടുന്ന കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും മാത്രമാണ് താവളം സ്ഥാപിക്കുന്നതെന്നാണ് ചൈനയുടെ പറഞ്ഞിരിക്കുന്നത്. നിലവില്‍ ജിബൗട്ടിയിലും ഒമാനിലും യെമനിലും സമാനസംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചൈന പറയുന്നു.
കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കലും അറ്റകുറ്റപ്പണിയും മാത്രമാണ് നടത്താന്‍ പോകുന്നതെന്നാണ് ചൈന പറയുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യ-ചീന ബന്ധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഇതിലേയ്ക്കും നീളുമെന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല