ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളുടെ ഭാവിയെ പറ്റി അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നവരാണ്.ഒരു കുട്ടി ജനിക്കുന്നതിനെ മുന്‍പേ അവന്റെ ഭാവി ജീവിതത്തിനായി അവര്‍ ആസൂത്രണം നടത്തുന്നു. കുട്ടിയുടെ ആരോഗ്യം,സ്വഭാവം,വിദ്യാഭ്യാസം എന്നിവ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് ചെറുതല്ല. തന്റെ കുട്ടികളെ മിക ച്ച രീതിയില്‍ വളര്‍ത്തിയെടുക്കുവാനാണ് ഏതൊരു രക്ഷിതാവും ആഗ്രഹിക്കുകയുള്ളൂ. സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുവാനായി ദൈവം കല്പിച്ചു എന്ന് കരുതുന്ന പത്ത് നിയമങ്ങളെയാണ് നാം പത്തു കല്‍പ്പനകള്‍ എന്ന് വിളിക്കുന്നത് ഇതാ മക്കളെ നേര് വഴിയില്‍ വളര്‍ത്തികൊണ്ട് വരുവാന്‍ ഒന്‍പതു കല്‍പ്പനകള്‍ .
മര്യാദകള്‍ പാലിക്കുവാന്‍ പ്രചോദനം നല്‍കുക പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് മുന്പില് വച്ച്
തുടക്കത്തില്‍ തന്നെ നന്ദി,ദയവായി തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നതിനായി നമ്മള് പരമാവധി കുട്ടികളെ പഠിപ്പിക്കണം. ഓരോ പ്രാവശ്യവും അവര്‍ ആ വാക്ക് ഉപയോഗിക്കുമ്പോള്‍ അവരെ അഭിനന്ദിക്കുക. പിന്നെയും അതെ വാക്കുകള്‍ ഓര്‍മയില്‍ വയ്ക്കുന്നതിനുംഭാവിയില് ഉപയോഗിക്കുന്നതിനും കുട്ടികള്‍ക്ക് ഈ അഭിനന്ദനങ്ങള്‍ പ്രചോദനം നല്‍കും. വാക്കുകള്‍ പലപ്പോഴും മാനസിക വികാരങ്ങളെ മാറ്റിമറിക്കുവാന്‍ കഴിവുള്ളതാണ്. ഒരു കുട്ടിയില്‍ നിന്നും മര്യാദപരമായ വാക്കുകള്‍ കേള്‍ക്കുന്നത് മുതിരന്നവരെയും ആനന്ദിപ്പിക്കും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ടല്ലോ.
തുളുമ്പാതെ സംരക്ഷിക്കുവാന്‍ പഠിപ്പിക്കുക
കുട്ടികളുടെ ജീവിതകാലഘട്ടത്തിന്റെ ആരംഭദിശയില്‍ പലതരം ദ്രാവകങ്ങള്‍ ഒലിപ്പിച്ചു കൊണ്ടേ ഇരിക്കുക പതിവാണ്. ചിലപ്പോള്‍ വായില്‍ നിന്ന് മറ്റ് ചിലപ്പോള്‍ കയ്യിലെ പാത്രങ്ങളില്‍ നിന്നും.ദ്രാവകത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കിച്ചു പതുക്കെ പതുക്കെ ഈ ശീലങ്ങള്‍ മാറ്റിയെടുക്കാനാകുന്നതെ ഉള്ളൂ.ജീവിതകാലഘട്ടത്തിലെ ആദ്യനാള്കളിലെ വിദ്യാഭ്യാസം അല്ലെങ്കില്‍ അറിവ് കുട്ടിക്ക് പകര്‍ന്നു നല്കുന്നതില് യാതൊരു വിട്ടുവീഴ്ചയും വരുത്തിക്കൂട. ഉദാഹരണത്തിന് ഒരു ഗ്ലാസിലെ വെള്ളം തുളുമ്പാതെ കൊണ്ട് നടക്കുന്നതിനു ആദ്യകാലഘട്ടത്തിലെ അറിവ് കുട്ടിക്ക് ഉപകാരപ്പെടുന്നുണ്ട് എന്നത് പോലെ കാര്യങ്ങളെ നിയന്ത്രിക്കുന്നതിന് ഭാവിയില്‍ ഇവയെല്ലാം കുട്ടിക്ക് സഹായകമാകും.
മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ കരകൌശലവിദ്യയും മറ്റു കുഞ്ഞുകലകളും അഭ്യസിക്കട്ടെ
കുട്ടി ചിത്രം വരക്കുന്നതിനായി ചുമര് തിരഞ്ഞെടുക്കുന്നതും വരയ്ക്കുവാനുള്ള നിറത്തിന് വേണ്ടി കരിക്കട്ടയെ ഉപയോഗിച്ചതുമെല്ലാം പഴയ ചരിത്രം. ഇന്നത്തെ കുട്ടികള്‍ ചിത്രങ്ങള്‍ വെട്ടി ഒട്ടിക്കുന്നതും ബില്‍ഡിംഗ് ഉണ്ടാക്കി പഠിക്കുന്നതും മറ്റും രക്ഷിതാകളുടെ മേല്നോട്ടത്തിലായാല് വളരെ നന്ന്. ചെറിയ ചെറിയ നിര്‍ദേശങ്ങളിലൂടെ ആ കുഞ്ഞു മനസിനെ നല്ല രീതിയില്‍ സ്വാധീനിക്കുവാനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുവാനും നമുക്ക് സാധിക്കും.
അനാവശ്യമായ മുഖ്സ്തുതികള് ഒഴിവാക്കുക
അനാവശ്യമായ മുഖസ്തുതികള്‍ ഒഴിവാക്കുക. അഭിനന്ദനം നല്ലത് തന്നെ ആണ് എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നാ പോലെ കപടമായ വാക്കുകള്‍ കുട്ടികളും തിരിച്ചറിയും. അനാവശ്യമായ വാക്കുകള്‍ അവര്‍ക്ക് നേരെ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.,”Great job!” or “good girl!””Hurry up!” “Leave me alone!” തുടങ്ങിയ വാക്കുകളുടെ അനാവശ്യമായ ഉപയോഗം ആ വാക്കുകളുടെ ശരിയായ അര്‍ത്ഥം തന്നെ മാറ്റി കളയും.
ദേഷ്യത്തോടെയുള്ള അലര്‍ച്ചകള്‍ നിയന്ത്രിക്കുക
രക്ഷിതാക്കളെ കണ്ടിട്ടാണ് കുട്ടികള്‍ പലതും പഠിക്കുക. നമ്മള് പലപ്പോഴും അറിയാതെ ആയിരിക്കും ഉച്ചത്തില്‍ സംസാരിക്കുക അത് പക്ഷെ കുട്ടികള്‍ക്ക് നെഗറ്റിവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുക.ഇപ്പോള്‍ കുട്ടി മൊബൈല്‍ ഫോണ്‍ എടുക്കാനായി ഇഴഞ്ഞു വരുമ്പോള്‍ മേശക്ക് തുഞ്ചത്താകുംപോഴു നമ്മള് അറിയാതെ തന്നെ ഒച്ച ഇടുന്നത് കുട്ടികളില്‍ ഒരു തരം ഞെട്ടല്‍ സ്വഭാവങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ ചില ശബ്ദങ്ങളും വാക്കുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുവാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണം..
പുതുമയാര്‍ന്ന ബെഡ് ടൈം സ്റ്റോറികള്‍ പറയുക
എന്നും ഒരേ കഥകള്‍ കേട്ടാല്‍ ആരാണ് മടുക്കാത്തത്.പ്രത്യേകിച്ച് കുട്ടികള്‍ക്ക് പുതിയതായി വരുന്നു കൌതുകങ്ങളെ ഉണര്‍ത്താന്‍ പോന്നതായിരിക്കണം ഓരോ കഥകളും.കുഞ്ഞുകുഞ്ഞു വ്യത്യാസങ്ങളിലൂടെ കഥക്ക് പുതിയ മാനങ്ങളും നമുക്ക് കൈവരുത്താം. കഥകളിലൂടെതന്നെ നമുക്ക് പ്രകൃതിയെപറ്റിയും അതിലെ ജീവജാലങ്ങളെപ്പറ്റിയും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ സാധിക്കും.
കുട്ടികളില്‍ ബാര്‍ട്ടര്‍ സമ്പ്രദായം പരീക്ഷിക്കുക
മിക്കകുട്ടികളുടെയും പ്രധാന മുഘാ ലക്ഷണം വാശിയാണ്.വാശിപിടിച്ചു കൊണ്ട് കരയുന്ന കുട്ടിയുടെ കരച്ചില് നിര്‍ത്താന്‍ നമ്മള് ചെയ്യാറ് മറെന്തെങ്കിലും വിഷയത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കുക എന്നതാണ്. വീടിലെ ഗൃഹോപകരണങ്ങളില്‍ കളികൊപ്പു കണ്ടെത്തുന്ന കുട്ടികലേക്ക് മറ്റെന്തെങ്കിലും ചെറിയ കളിക്കോപ്പ് കൊടുതിട്ടാണല്ലോ നാം ശാന്തരാക്കുക എന്നത് പോലെ ഒന്നിന് പകരം മറൊന്നു എന്നത് ശീലിപ്പിക്കുക. ഇത് ഭാവിയിലും കുട്ടിയുടെ സ്വഭാവ രൂപികരണത്തില്‍ ഒരു വലിയ പങ്കു വഹിക്കും.
കൃസൃതിനുണകള് ഉപയോഗിക്കുക
കുഞ്ഞുകുഞ്ഞു നിരുപദ്രവമായ നുണകളിലൂടെ കുട്ടികളുടെ മനസിനെ തൃപ്തിപ്പെടുത്താം. ഇപ്പോള്‍ നീന്തല്‍ കുളത്തിലേക്ക് പോകുവാന്‍ കുട്ടി വാശി പിടിക്കുകയാണെങ്കില്‍ അവിടെ ആരോ വൈദ്യുതിക്കമ്പികള്‍ മുറിച്ചു ഇട്ടിരിക്കുന്നു എന്നോ പറയുകയാണെങ്കില്‍ കുട്ടിയുടെ മനസിനും മുറിവെല്ക്കുകയില്ല. സിനമക്ക് പോകാന്‍ വാശി പിടിക്കുമ്പോള്‍ . ഓ ഇന്ന് ബുധനാഴ്ച അല്ലെ തിയേറ്റര്‍ മുടക്കമാണ് ഇന്ന് പറഞ്ഞു നോക്കൂ അവന്റെ വാശി താനേ നിലക്കും.
ചിരിക്കുവാന്‍ പഠിപ്പിക്കുക
ചിരി ആരോഗ്യത്തിനു ഉത്തമം മാത്രമല്ല ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും അതെ സമയം പ്രശ്നങ്ങളെ നിസാരവല്‍ക്കരിക്കുകയും ചെയ്യും.
മുഖത്ത് ഒരു ചിരിയുമായി പ്രശ്നങ്ങളെ നേരിടുന്നത് കൂടെയുള്ളവര്‍ക്കും ആത്മവിശ്വാസം പകരും. കുട്ടികളുമായി ഇടപെടുമ്പോള്‍ ഈ ആറ്റിറ്റ്യൂഡ് നമ്മളെ വളരെ അധികം സഹായിക്കുന്നു. കുട്ടിയുടെ കരച്ചില് വാശി എന്നിവ കുറക്കുന്നതിനു നമ്മുടെ ചിരി സഹായിക്കും ഉദാഹരണത്തിന് കുട്ടി പെട്ടെന്ന് താഴെ വീണുപോയി കണ്ട നമ്മളും കൂടെ ഉണ്ടായിരുന്നവരും ചിരിക്കുമ്പോള്‍ കുട്ടി മാത്രം ചിരിക്കാതിരിക്കുമോ? ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല