ആസ്ട്രിയയിലെ ബെര്‍ഗന്‍സിലെ കാസിനോവയില്‍ ചൂതാട്ടത്തിലൂടെ 37 മില്ല്യണ്‍ കരസ്ഥമാക്കിയ ആള്‍ക്ക് കാസിനോവ അധികൃതര്‍ നല്‍കിയത് 60 പൌണ്ടും ആഹാരവും. 26കാരനായ ബെഹര്‍ മര്‍ലാകുവാണീ ഹതഭാഗ്യന്‍, ചൂതാട്ടത്തില്‍ ജയത്തിന്റെ മണി മുഴങ്ങിയതും അഞ്ചില്‍ നാല് സിംബലുകള്‍ തനിക്കലുകൂലമായതും വളരെ വലിയ തുക തനിക്ക് ലഭ്യമായതായി മനസ്സിലാക്കാന്‍ സാധിച്ചതായി ബെഹര്‍ മര്‍ലാകു പറഞ്ഞു.
തനിക്കു ലഭിച്ച ഭീമമായ സമ്മാന തുക 37 മില്ല്യണ്‍ പൌണ്ടാണെന്ന് മനസ്സിലാക്കിയ താന്‍ അത് നിനച്ചിരിക്കാതെ ലഭിച്ച സമ്പാദ്യമാണെന്നും അതിനാല്‍ തന്നെ ഈ വിവരമറിഞ്ഞ ഉടന്‍ ഇത്രയും ഭീമമായ തുക എങ്ങനെ ചിലവിടണമെന്ന് ചിന്തിച്ചിരുന്നുവെന്നും പറഞ്ഞു.
എന്നാല്‍ സമ്മാന തുക വാങ്ങാന്‍ കാസിനോവ അധികൃതരുടെ അടുത്തെത്തിയ തന്നോട് തനിക്ക് ഇത്രയും വലിയ തുക ലഭിച്ചത് മെഷീനിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് സമ്മാനം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സമാശ്വാസ സമ്മാനം എന്ന നിലയില്‍ 60 പൌണ്ടും ആഹാരവും അവര്‍ നല്‍കാമെന്നു പറഞ്ഞെന്നും എന്നാല്‍ താന്‍ ഓഫര്‍ അവഗണിച്ചുവെന്നും ബെഹര്‍ മര്‍ലാകു പറഞ്ഞു.
തനിക്ക് ഇത്രയും തുക ലഭിച്ചതിനുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്ന് ബെഹര്‍ പറഞ്ഞു. താന്‍ മൊബൈല്‍ ഫോണില്‍ വിജയ നിമിഷം പകര്‍ത്തിയിരുന്നുവെന്നും അതില്‍ 37 മില്ല്യണ്‍ പൌണ്ട് തനിക്ക് ലഭിച്ചുവെന്ന് മെഷീനില്‍ തെളിയുന്നത് കാണാന്‍ സാധിക്കുമെന്നും ബെഹര്‍ അറിയിച്ചു. ഈ വീഡിയോ തെളിവായി ഉപയോഗിച്ച് കാസിനോവ അധികൃതര്‍ക്കെതിരെ പരാതി നല്‍കി കഴിഞ്ഞു ബെഹര്‍. ഇതു സംബന്ധിച്ച കേസിന്റെ ആദ്യ വിചാരണ അടുത്ത വര്‍ഷം ജനുവരി 10ന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല