1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

ബെല്‍ജിയത്തില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിച്ച യുവാവ് കിഴക്കന്‍ നഗരമായ ലീജില്‍ നടത്തിയ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിലും നാലുപേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആക്രമണം നടത്തിയ യുവാവും മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. തീവ്രവാദികള്‍ അല്ല ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി ഏലിയോ ഡി റൂപ്പോ വ്യക്തമാക്കി.

നോര്‍ഡൈന്‍ അര്‍മാനി എന്ന യുവാവാണ് ആക്രമണം നടത്തിയത്. ആയുധങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അര്‍മാനി. പീഡനക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അര്‍മാനിയോട് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഗ്രനേഡുകളും റിവോള്‍വറും റൈഫിളുമായി വീട്ടില്‍നിന്ന് ഇറങ്ങിയ യുവാവ് ലീജ് നഗരത്തിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തി ജനക്കൂട്ടത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടത്തി.

മരിച്ചവരില്‍ 18 മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്മസ് ഷോപ്പിങ്ങിന് ഇറങ്ങിയവരാണ് ആക്രമണത്തിന് ഇരയായവരില്‍ ഏറെയും. ആക്രമണത്തെ തുടര്‍ന്ന് ലീജ് നഗരത്തിലെ ജനങ്ങള്‍ പരിഭ്രാന്തരായി. കടകമ്പോളങ്ങള്‍ താത്കാലികമായി അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.