ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ മലയാളി അസോസ്സിയേഷന്റെ (ബിമ) ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 17 ന് ബെല്‍ഫാസ്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 മുതല്‍ 5 മണിവരെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഷിബു മാത്യു ചിറയില്‍, ചെയര്മാന് മാത്യു നമ്പുടകം എന്നിവര്‍ അറിയിച്ചു.
അന്ത്യോക്ക്യന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസ് ഓഫ് യുറോപ്പിലെ അംഗമായ ഫാ ഇരണ്യാസ് ഡി പ്ളിസിസ് ആയിരിക്കും ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥി. എല്ലാവരെയും ക്രിസ്മസ് ആഘോഷങ്ങളിലെയ്ക്ക് സംഘാടകര്‍ ക്ഷണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല