1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2011

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബെ്‌ളയറിന്റെ ഭാര്യയും പ്രമുഖ ബാരിസ്റ്ററുമായ ചെറി ബെ്‌ളയര്‍ തികഞ്ഞ അന്ധവിശ്വാസിയാണെന്ന് മുന്‍ പ്രധാനമന്ത്രിയുടെ കാലത്തെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറും പത്രപ്രവര്‍ത്തകനുമായ അലസ്‌റ്റെയര്‍ ജോണ്‍ കാംപ്‌ബെല്‍ എഴുതുന്നു.

നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ താമസിച്ചിരുന്ന കാലത്ത് ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തുന്നതിന് ഒരു പെന്‍ഡെന്റ് ധരിക്കാന്‍ ചെറി നിര്‍ബന്ധം പിടിച്ചപ്പോള്‍ ടോണി ബെ്‌ളയര്‍ അനുവദിച്ചുകൊടുത്തുവെന്നാണ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന കാംപ്‌ബെലിന്റെ ഡയറിക്കുറിപ്പുകളില്‍ പറയുന്നത്.

ചെറിയുടെ ഇത്തരം ഭ്രാന്തുകളെക്കുറിച്ചും ആള്‍ട്ടര്‍നേറ്റീവ് തെറാപ്പിയിലെ അവരുടെ അതിരറ്റ വിശ്വാസത്തെക്കുറിച്ചും ഭര്‍ത്താവിനു താന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും പുസ്തകത്തില്‍ കാംപ്‌ബെല്‍ പറയുന്നു. പുസ്തകം ഈ മാസമാണ് പ്രസിദ്ധീകരിക്കുന്നത്.

1998ല്‍ ഇറാക്കില്‍ ബോംബാക്രമണത്തിന് ഉത്തരവിടും മുന്‍പ് ടോണി ബെ്‌ളയര്‍ ബൈബിളെടുത്ത് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ കാര്യം പരാമര്‍ശിക്കുന്ന ഭാഗം ശ്രദ്ധയോടെ വായിച്ചിരുന്നുവെന്നാതാണ് മറ്റൊരു വെളിപ്പെടുത്തല്‍. സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോഴെല്ലാം ഇത്തരത്തില്‍ ടോണി ബെ്‌ളയര്‍ ബൈബിള്‍ ആഴത്തില്‍ അപഗ്രഥിച്ചിരുന്നുവെന്നു് പുസ്തകത്തില്‍ പറയുന്നു.

ബ്രിട്ടന്‍ തീരെ ചെറിയൊരു രാജ്യമാകയാല്‍ ലോക നേതാവ് എന്ന നിലയില്‍ താന്‍ കാര്യമായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു ടോണി ബെ്‌ളയറിന്റെ മറ്റൊരു ദുഃഖമെന്ന് പുസ്തകം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.