1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

ഡെന്നിസ് വഞ്ചിതാനം

കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ ധീരമരണം വരിച്ച മലയാളി നെഴ്സുമാരായ ഉഴവൂര്‍ മാചെരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ(24) ,കൊതനെല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത(മണിക്കുട്ടി-23) എന്നിവര്‍ക്ക് യു കെ മലയാളികളുടെ പ്രണാമം.മറ്റുള്ളവര്‍ക്കായി സ്വന്തം ജീവന്‍ ഉപേക്ഷിച്ച ഈ ധീരധീരവനിതകള്‍ക്ക് സഹായ ഹസ്തം നല്‍കുന്നതിലൂടെ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ ഇനിയും യു കെയില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് യു കെ മലയാളികള്‍.

മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച ഇവര്‍ മലയാളികളുടെ അഭിമാനമാണ്.ഹോസ്പിറ്റലിലെ
തീവ്രപരിചരണ വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍ രണ്ടുപേരും.സ്വന്തം ജീവനെ അവഗണിച്ചു മറ്റുള്ളവരുടെ ജീവനുവേണ്ടി പോരാടിയ ഇവര്‍ ഒന്‍പതു പേരെയെങ്കിലും രക്ഷപെടുത്തിയിട്ടുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉഴവൂര്‍ സ്വദേശിയായ രമ്യ അച്ഛന്‍ മരിച്ചതിനാല്‍ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു.വിനീതയുടെ പിതാവ് കുഞ്ഞുമോന് ടാപ്പിംഗ് ജോലി ഉണ്ടെങ്കിലും അമ്മ മേരിയുടെ പ്രമേഹ രോഗം കാരണം ആശുപത്രികള്‍ കയറി ഇറങ്ങാനെ ഈ കുടുംബത്തിന് സാധിച്ചിരുന്നുള്ളൂ.എല്ലാ വിധത്തിലും കഷ്ട്ടപ്പെടുന്ന ഈ കുടുംബങ്ങളുടെ അത്താണികള്‍ ആയിരുന്ന സേവനത്തിന്‍റെ മാലാഖമാരെയാണ് തീനാളങ്ങള്‍ വിഴുങ്ങിയത്.വിളക്കേന്തിയ വനിത ഫ്ലോരസ് നൈറ്റ്ഗേല്‍ നെ ഓര്‍മിപ്പിക്കും വിധം സ്വന്തം ശരീരത്തെ ,ജീവനെ വേണ്ടെന്നു വച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുക എന്ന നഴ്സിന്റെ ധര്‍മം ശരിയായ അര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു ഇവര്‍.

അപകടത്തില്‍ മരിച്ച രണ്ടു യുവതികളുടെയും കുടുംബം ദുരിതക്കയത്തിലാണ് എന്നറിഞ്ഞ യു കെ മലയാളികള്‍ അവരുടെ കുടുംബത്തിനായി സഹായം ഒരുക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ്.ഉഴവൂര്‍ സംഗമം,കൊതനെല്ലൂര്‍ സംഗമം തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഈ സംരഭത്തിന് കവന്‍ട്രി കേരളാ കമ്യൂണിറ്റി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.ഈ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ സംഘടനകളും മാധ്യമങ്ങളും വരും ദിവസങ്ങളില്‍ രമ്യയുടെയും വിനീതയുടെയും നിര്‍ധന കുടുംബങ്ങളെ സഹായിക്കാനുള്ള ഈ സംരഭത്തില്‍ അണിചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഉഴവൂര്‍ സംഗമം

ഡെന്നിസ് വഞ്ചിതാനം – 07971208187

പയസ്‌ മലെമുണ്ടക്കല്‍ 078865 04516

കോതനല്ലൂര്‍ സംഗമം

മനോജ്‌ – 07957940073

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.