ലണ്ടന്‍: യുകെയിലെ ഭവനരഹിതരുടെ എണ്ണം വളരെ കൂടുതലാണെന്നു വ്യക്തമാക്കിക്കൊണ്ട്, സോഷ്യല്‍ ഹൗസിംഗ് വെയിറ്റിംഗ് ലിസ്റ്റില്‍ അപേക്ഷകള്‍ കുമിഞ്ഞുകൂടുന്നു.
കഴിഞ്ഞ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് 11,000 പേരാണ് പുതുതായി അപേക്ഷിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ് അപേക്ഷകരുടെ എണ്ണം. യുകെയിലാകെ ഇപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷം കവിയുമെന്നാണ് സൂചന.
ബ്രിട്ടന്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു ദീര്‍ഘകാല പരിഹാരം അടുത്തെങ്ങും സാദ്ധ്യമാവുമെന്നു തോന്നുന്നില്ലെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ റിച്ചാര്‍ഡ് കെംപ് പറയുന്നു.
ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പരിഹാരം വളരെ അകലെയാണെന്ന് വെയ്റ്റിംഗ് ലിസ്റ്റിലെ അപേക്ഷകരുടെ എണ്ണം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല