ലണ്ടന്‍: ബ്രിട്ടന്‍ നേരിടുന്ന തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കിക്കൊണ്ട്, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മെഴ്‌സിസൈഡ് പ്‌ളാന്റിലെ 1500 പുതിയ വേക്കന്‍സികളിലേക്ക് 14,000 പേര്‍ അപേക്ഷിച്ചു.
ഓരോ വേക്കന്‍സിക്കും പത്തുപേരോളമാണ് അപേക്ഷകര്‍. അപേക്ഷകരുടെ ബാഹുല്യം തങ്ങളെ അമ്പരപ്പിച്ചുവെന്ന് കമ്പനി വക്താക്കള്‍ പറയുന്നു.
ഈ വര്‍ഷം ഉത്പാദനം ആരംഭിക്കുന്ന റേഞ്ച് റോവര്‍ ഇവോക് ബേസിലേക്കു വേണ്ടിയാണ് തൊഴിലാളികളെ കമ്പനി തിരഞ്ഞത്. തൊഴില്‍ പരസ്യം വന്ന ആദ്യ ആഴ്ച തന്നെ 8000 അപേക്ഷകളാണ് കമ്പനിക്കു കിട്ടിയത്.
റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി എച്ച് ആര്‍ മാനേജര്‍ മാര്‍ക് പെനിഫോള്‍ഡ് പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികളിലൂടെ ആയിരക്കണക്കിനു പേര്‍ക്കാണ് പൊതു-സ്വകാര്യ മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നത്. ഇവരെല്ലാം എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല