വ്യാജ വിവാഹത്തില്‍ ഉള്‍പ്പെട്ട മൂന്നു ഇന്ത്യക്കാര്‍ക്ക് ലെസ്റര്‍ഷെയറിലെ ലെസ്റര്‍ ക്രൌണ്‍ കോടതി തടവു ശിക്ഷ വിധിച്ചു. യുകെയില്‍ തങ്ങാനുള്ള അനുമതി അനധികൃതമായി സമ്പാദിക്കുന്നതിനാണ് വിവാഹം ആസൂത്രണം ചെയ്തിരുന്നതെന്നു കോടതിക്കു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ പൌരന്‍ സുചന്‍സ്ത് കായസ്ത് (37), ബ്രിട്ടീഷ് പൌരത്വമുള്ള ഇന്ത്യന്‍ വംശജ മീന ടെയ്ലര്‍ (34), ഇവരുടെ ഭര്‍ത്താവ് ബ്രിട്ടീഷുകാരന്‍ എറള്‍ കിന്‍കര്‍ (32) എന്നിവര്‍ക്കാണു ശിക്ഷ.
സുചിന്‍സ്തിനും മീനയ്ക്കും 12 മാസം വീതവും എറളിന് 9 മാസവുമാണ് തടവ്. 2006 ഫെബ്രുവരിയില്‍ ഇന്ത്യയിലായിരുന്നു വിവാഹം. സുചിന്‍സ്തിന്റെയും മീനയുടെയും വിവാഹത്തിന്റെ സാക്ഷിയായിരുന്നു എറള്‍. എന്നാല്‍, 2008ല്‍ മീന ജന്മം നല്‍കിയത് എറളിന്റെ കുട്ടിക്കായിരുന്നു. എന്നാല്‍, മീന തന്റെ ഭാര്യയാണെന്നു കാട്ടി സുചിന്‍സ്ത് 2009ല്‍ യുകെയില്‍ സ്ഥിര താമസത്തിന് അപേക്ഷ നല്‍കുകയായിരുന്നു. പിന്നീട് യുകെ ബിഎ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍, മീനയും എറളും ഒരുമിച്ചാണു താമസമെന്നു വ്യക്തമായി. സുചിന്‍സ്തുമായി വ്യാജ വിവാഹം നടക്കുമ്പോമ്പോഴും മീന ടെയ്ലറും എറള്‍ കിന്‍കറും ദമ്പതികളായിരുന്നു എന്നും വ്യക്തമായി.
ഇത്തരത്തില്‍ ബ്രിട്ടീഷ് പൌരത്വമുള്ളയാളെ വിവാഹം ചെയ്തെന്ന് വ്യാജരേഖകളുണ്ടാക്കി ബ്രിട്ടനില്‍ കുടിയേറാനുള്ള ശ്രമം വന്‍തോതില്‍ വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് പ്രതിവര്‍ഷം 5000 മുതല്‍ 8000 വ്യാജ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് യുകെബിഎയുടെ കണ്ടെത്തല്‍. അതുപോലെ തന്നെ നിര്‍ബന്ധിത വിവാഹങ്ങളുടെ കാര്യത്തിലും വന്‍ വര്‍ധനവുണ്ടായിതായി യുകെബിഎ വക്താവ് പറഞ്ഞു. 2008 ല്‍ 1600 ആയിരുന്നത് 2009 ആയപ്പോള്‍ 2000 ത്തോട് അടുത്തു. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ആഫ്രിക്ക, ബംഗ്ളാദേശ്, ഇറാന്‍, ഇറാക്ക്, ടര്‍ക്കി തുടങ്ങിയ രാജ്യക്കാരാണ് വ്യാജവിവാഹത്തിനും നിര്‍ബന്ധിത വിവാഹത്തിനും പിടിയ്ക്കപ്പെടുന്ന പ്രതികളില്‍ ഏറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല