കാന്‍സറിനെ ഭയപ്പെടുന്ന ലോകത്തിനു സന്തോഷ വാര്‍ത്ത. കാന്‍സറുകളില്‍ 70 ശതമാനത്തിനും ഫലപ്രദമായ വാക്സിന്‍ വരുന്നു. എലികളില്‍ പരീക്ഷിച്ചു വിജയിച്ച ഈ വാക്സിന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണു ഗവേഷകര്‍ കരുതുന്നത്. അതു വിജയിച്ചാല്‍ കാന്‍സര്‍ വാക്സിന്‍ 2020ഓടെ വിപണിയിലെത്തും.
എണ്‍പതു ശതമാനം സ്തനാര്‍ബുദത്തെയും പ്രതിരോധിക്കാന്‍ പുതിയ വാക്സിനു കഴിയുമെന്നു പരീക്ഷണത്തില്‍ തെളിഞ്ഞു. പ്രോസ്റേറ്റ് ഗ്രന്ഥി, പാന്‍ക്രിയാസ്, ഗര്‍ഭാശയം എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുകള്‍ ഭേദമാക്കാനും ഈ വാക്സിനു കഴിയുമെന്നു ഗവേഷകര്‍ പറയുന്നു. ഹെര്‍സെപ്റ്റിന്‍ പോലെ ഇപ്പോള്‍ ലഭ്യമായതില്‍ വളരെ ഫലപ്രദമായ മരുന്നുകള്‍ കൊണ്ടു സുഖപ്പെടാത്ത കടുത്ത കാന്‍സറുകള്‍ ഭേദമാക്കാനും പുതിയ വാക്സിനു കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ശരീരത്തിന്റെ പ്രതിരോധ സംവിധാനം മറികടക്കാന്‍ കാന്‍സര്‍ കോശങ്ങള്‍ക്കു പ്രത്യേക മാര്‍ഗമുണ്െടന്നു മെയോ ക്ളിനിക്കിലെ മോളിക്യുലര്‍ ബയോളജി പ്രഫസറായ സാന്ദ്രാ ജെന്‍ഡ്ലര്‍ പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ പ്രതലത്തില്‍ പുരണ്ടിട്ടുള്ള ഒരുതരം പഞ്ചസാര ഉപയോഗിച്ചാണ് അവ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തുന്നത്. കണ്ടുപിടിക്കപ്പെടാതെ ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇതിലൂടെ കാന്‍സര്‍ കോശങ്ങള്‍ക്കു കഴിയും. കാന്‍സര്‍ കോശങ്ങളിലെ പഞ്ചസാര തിരിച്ചറിയാന്‍ സഹായിക്കുന്ന വാക്സിനാണു കണ്ടുപിടിച്ചിരിക്കുന്നത്.
പുതിയ വാക്സിന്‍ ശരീരത്തില്‍ വളരെ ശക്തമായ പ്രതിരോധ പ്രതികരണം പുറപ്പെടുവിക്കുമെന്നു ഗവേഷകരില്‍ ഒരാളായ ഗീര്‍ട് ജാന്‍ ബൂണ്‍സ് പറയുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ഘടകങ്ങളെയെല്ലാം അത് ഉത്തേജിപ്പിക്കുകയും കാന്‍സറിന്റെ വലുപ്പം ശരാശരി 80 ശതമാനംകണ്ടു കുറയ്ക്കുകയും ചെയ്യുന്നു.
ലോകത്തെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത്. കാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കാനായി ഇതിനു മുമ്പും ധാരാളം ഗവേഷണങ്ങള്‍ നടത്തിട്ടുണ്െടങ്കിലും ഉദ്ദിഷ്ട ഫലമുണ്ടാക്കിയില്ല. വാക്സിനുകള്‍ കാന്‍സര്‍ കോശങ്ങളോടൊപ്പം നല്ല കോശങ്ങളെയും നശിപ്പിക്കുമോ എന്നായിരുന്നു ഇതുവരെയുള്ള ഭയം.
സാന്ദ്രാ ജെന്‍ഡ്ലറും ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ സഹഗവേഷകരും ചേര്‍ന്ന് എംയുസിഐ എന്നു പേരിട്ടിരിക്കുന്ന ഒരു പ്രോട്ടീനിലാണ് ഇപ്പോള്‍ കാന്‍സര്‍ വാക്സിനായി ഗവേഷണം നടത്തുന്നത്. കാന്‍സറിനെതിരേ കഴിഞ്ഞ 40 വര്‍ഷമായി നടക്കുന്ന യുദ്ധത്തിലെ ഏറ്റവും ആശ്വാസകരമായ വാര്‍ത്തയായിട്ടാണു പുതിയ വാക്സിനെ ലോകം കാണുന്നത്. ഈ വാക്സിന്‍ വിജയിച്ചാല്‍ കാന്‍സര്‍ രോഗികള്‍ ഭയക്കുന്ന കീമോതെറാപ്പിയും റേഡിയേഷനുമൊക്കെ ആവശ്യമില്ലാതാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല