1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

ഇന്ത്യ-പാക്ക് പ്രശ്നങ്ങളില്‍ ഇന്ത്യ കാട്ടുന്ന അത്യന്തം പക്വമായ നിലപാട് മാതൃകയാക്കാന്‍ അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാന്‍ ഉപദേശിച്ചു. അഫ്ഗാനില്‍ ഒരില വീണാലുടനെ പ്രസിഡന്റ് ഹമീദ് കര്‍സായി അതു പാക്കിസ്ഥാന്റെ ചെയ്തിയാണെന്നു കുറ്റപ്പെടുത്തി ചാടിപ്പുറപ്പെടുകയാണ് – യുഎന്നിലെ പാക്ക് സ്ഥാനപതി അബ്ദുല്ല ഹുസൈന്‍ ഹാറൂണ്‍ പറഞ്ഞു.അങ്ങനെയല്ല വേണ്ടത്. ഇൌ ആരോപണക്കളി ഒരിടത്തും കൊണ്ടെത്തിക്കില്ല.

മുംബൈ ഭീകരാക്രമണത്തിനുശേഷമുണ്ടായ അകല്‍ച്ച പരിഹരിക്കാന്‍ ഇന്ത്യ കാട്ടിയ പരിണതപ്രജ്ഞത കര്‍സായി കണ്ടുപഠിക്കണം. ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്കു തയാറായതുമൂലം ഇന്ത്യ-പാക്ക് ബന്ധങ്ങളില്‍ വന്‍ മാറ്റം ഉണ്ടായി.അതുപോലെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും പരസ്പരം സംസാരിച്ചുതുടങ്ങട്ടെ. അതു ഗുണം ചെയ്യും.

ഇരുരാജ്യങ്ങള്‍ക്കും അത് അഭിമാനകരമാകുമെന്നും പാക്ക് സ്ഥാനപതി അഭിപ്രായപ്പെട്ടു. കാബൂളില്‍ 58 ഷിയാ മുസ്ലിംകളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പാക്ക് ഗവണ്‍മെന്റ് സമാധാനം പറയണമെന്നു കര്‍സായി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.