മകളുടെ അടുത്തേക്ക് പോകാനിറങ്ങി വഴി മറന്ന് രണ്ട് പകലും രണ്ട് രാത്രിയും വണ്ടിയില്‍ സഞ്ചരിച്ച 82കാരനെ പോലീസ് കണ്ടെത്തി. വിന്‍ഡ്‌സര്‍ ബ്രൂക്‌സിലെ സ്വവസതിയില്‍ നിന്നും 55 മൈല്‍ ദൂരത്തു മാത്രമുള്ള സ്വാന്‍ലി കെന്റിലേക്കു മകളെ കാണുന്നതിനായി വണ്ടിയില്‍ യാത്ര തിരിച്ചതാണ് ഡെന്നിസ് ലങ്ടണ്‍. എന്നാല്‍ വഴി മറന്നു പോയ ഇദ്ദേഹം പോയ വഴികളിലൂടെ തന്നെ വീണ്ടും വീണ്ടും വണ്ടി ഓടിച്ച് രണ്ട് ദിവസം വണ്ടിയില്‍ ചിലവിടുകയായിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ മകളുടെ അടുത്തെത്താമായിരുന്ന ഡെന്നിസ് ലങ്ങ്ടണിനെ സമയം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ കുടുംബാംഗങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മകളുടെ വീട്ടിലേക്കിറങ്ങിയ ഡെന്നിസ് വഴി മറന്ന് താന്‍ പോയ വഴികളിലൂടെ തന്നെ വണ്ടി ഓടിക്കുകയായിരുന്നു. പോലീസിന്റെ ഓട്ടോമാറ്റിക് നമ്പര്‍ ഡിറ്റക്ഷന്‍ ക്യാമറയുടെ സഹായത്തോടെയാണ് പോലീസ് ഡെന്നിസിനെ കണ്ടെത്തിയത്.
മകളുടെ അടുത്തെത്തിച്ച ഡെന്നിസിനെ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ സമാനമായ സംഭവം ലണ്ടനില്‍ നടന്നിരുന്നു. ഭാര്യയെ എയര്‍പോര്‍ട്ടിലാക്കി വീട്ടിലേക്കു തിരിച്ച 72കാരനായ മുഹമ്മദ് ബെല്ലാസ്‌രകാണ് വീട്ടിലേക്കുള്ള വഴി മറന്ന് മൂന്നു ദിവസം വണ്ടിയില്‍ ചിലവഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല